രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക്?: ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. ഓരോ ദിവസവും പിന്നിടുമ്പോൾ രോ​ഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി. ഇന്നലെ സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കുമെന്നാണ് ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ദർ വിലയിരുത്തുന്നത്.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയർന്നു. ആ​കെ രോ​ഗി​ക​ള്‍ 1,92,990 ആ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 198 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 8367 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള​ത് 88,303 പേ​രാ​ണ്. ഇ​തു​വ​രെ 1,04, 687 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി നേ​ടി. മും​ബൈ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ളു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 1,375 പോ​സി​റ്റീ​വ് കേ​സു​ക​ളും 73 മ​ര​ണ​വു​മാ​ണ് മും​ബൈ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെയ്ത​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​രെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 81,634 ആ​യി. 4,759 പേ​ര്‍ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ധാ​രാ​വി​യി​ലും കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച എട്ടു പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2,309 പേ​ര്‍​ക്കാ​ണ് ധാ​രാ​വി​യി​ല്‍ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Loading...

തമിഴ്‌നാട്ടിൽ 4329 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ 198 ഉം തമിഴ്‌നാട്ടിൽ 64 ഉം ഡൽഹിയിൽ 59 മരണവും റിപ്പോർട്ട് ചെയ്തതോടെ പ്രതിദിന കണക്കിൽ ഇന്ന് റെക്കോർഡ് മരണം രേഖപ്പെടുത്താനാണ് സാധ്യത. ദില്ലിയിൽ 24 മണിക്കൂറിനിടെ 2520 കേസുകൾ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 10,577 ആർടി പിസിആർ ടെസ്റ്റുകളും 13,588 ആന്റിജൻ ടെസ്റ്റുകളും ഇന്നലെ നടത്തി. കർണാടകയിലും ഉത്തർപ്രദേശിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. കർണാടകയിൽ 1694 കേസുകളും ഉത്തർപ്രദേശിൽ 972 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം തദ്ദേശീയ വാക്സിനായ കോവാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറക്കാനുള്ള നീക്കങ്ങൾ പ്രയോഗികമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.