ഗള്‍ഫുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും, സാമ്പത്തിക മാന്ദ്യം മറികടക്കുക ലക്ഷ്യം

രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഗള്‍ഫു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യ.
ഗള്‍ഫുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. സൗദി ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനിച്ചിരിക്കുകയാണ്. കൊവിഡ് രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പാണ്.

ഈ സാഹചര്യത്തില്‍ എണ്ണ സമ്പന്ന ഗള്‍ഫ് രാജ്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്ക് വളരെ നിര്‍ണായകമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇന്ത്യയിലെ എല്ലാ തുറകളിലും ഗള്‍ഫില്‍ നിന്ന് പരമാവധി നിക്ഷേപം ഉറപ്പാക്കാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചേംബര്‍, ഫിക്കി ഉള്‍പ്പെടെയുള്ള വേദികള്‍ക്കു ചുവടെ വെര്‍ച്വല്‍ യോഗങ്ങള്‍ ചേരും. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ നിക്ഷേപം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയവും വിലയിരുത്തുന്നുണ്ട്.

Loading...