രാജസ്ഥാനിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

ന്യൂഡല്‍ഹി: പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് നാലു പാക്കിസ്ഥാന്‍ ഡ്രോണുകള്‍. ഇന്നലെ വൈകുന്നേരത്തോടെ രാജസ്ഥാനിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലൂടെ കടന്നുകയറിയ പാകിസ്താന്റെ ഡ്രോണാണ് ഇന്ത്യ ഒടുവിലായി വെടിവെച്ചിട്ടത്.സേനയുടെ വ്യോമ പ്രതിരോധ വിഭാഗമാണ് ശനിയാഴ്ച രാത്രി ഏഴര മണിയോടെ പാക് ഡ്രോണ്‍ തകര്‍ത്തത്. 15 മണിക്കൂറിനിടെ ഇന്ത്യയിലേയ്ക്ക് കടന്നുകയറുന്ന രണ്ടാമത്തെ പാക് ഡ്രോണ്‍ കൂടിയാണിത്.

ഇന്ത്യ-പാക് അതിര്‍ത്തിയായ ഗംഗാ നഗര്‍ സെക്ടറിലൂടെയാണ് രണ്ടാമത്തെ പാക് ഡ്രോണ്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക് ഡ്രോണിനെ റഡാറിലൂടെ തിരിച്ചറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കടന്നുകയറിയ ഡ്രോണ്‍ ശ്രീഗംഗാനഗറിലെ ഹിന്ദുമാല്‍ക്കോട്ട് ബോര്‍ഡറിലൂടെയായിരുന്നു. ഇതിനെ തകര്‍ത്തത് ബിഎസ്എഫ് ആയിരുന്നു.

Loading...