ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

ന്യൂഡല്‍ഹി: ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 97ാം സ്ഥാനത്തായി.20 വര്‍ഷത്തിനിടെ ലോക റാംഗിങ്കിലെ ഏറ്റവും മികച്ച സ്ഥാനമായ 96ാം റാംഗിലെത്തിയ ഇന്ത്യ മത്സരങ്ങളുടെ കുറവ് കൊണ്ടാണ് ഒരു സ്ഥാനം താഴോട്ടായത്.
ലോക റാങ്കിംഗില്‍ ബ്രസീല്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

ജര്‍മ്മനി ഒരുസ്ഥാനം പിന്നോട്ടറങ്ങി രണ്ടാമതായപ്പോള്‍ അര്‍ജന്റീന മൂന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തായതാണ് ആദ്യ പത്തിലെ വലിയ മാറ്റം.കോണ്‍കാഫ് ഗോള്‍ഡ് കപ്പില്‍ മികച്ച പ്രകടനത്തോടെ 5 സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയ കാനഡ 95ാം സ്ഥാമത്ത എത്തിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Loading...