രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി. ഡിജിസിഎ ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ജൂണിലെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തിയാണ് ഡിജിസിഎ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ സമയത്ത് കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ മുന്‍കൂട്ടിയുള്ള അനുമതിയുള്ള സര്‍വീസുകള്‍ക്കും നിരോധനം ബാധകമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ രാജ്യത്ത്‌ നിര്‍ത്തിവെച്ചത്. ഈ വിലക്കാണ് തുടര്‍ച്ചയായി നീട്ടിയത്. നിലവില്‍ വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്. അമേരിക്ക, യുകെ, യുഎഇ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായാണ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണയുള്ളത്.

Loading...