പ്രതിരോധ-ആണവ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഫ്രാൻസും

പാരീസ്: ആണവ പ്രതിരോധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഫ്രാൻസും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ന്യൂഡൽഹിയിലെ ഇന്ത്യയുടെ പുതിയ ദേശീയ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കുമെന്ന് മാക്രോയും ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ സംരഭങ്ങളിൽ ഫ്രാൻസ് പ്രധാന പങ്കാളിയാകും.

ഫ്രാൻസ് ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ്. ഇന്ത്യ-ഫ്രഞ്ച് ബന്ധത്തിന്റെ അടിത്തറയാണ് പ്രതിരോധ ബന്ധമെന്ന് പറഞ്ഞ മോദി, ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവയിൽ ഫ്രാൻസ് നിർണായക പങ്കാളിയാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണെന്നും പറഞ്ഞു. തീവ്രവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്നും മോദി തന്‍റെ രണ്ട് ദിവസത്തെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Loading...

ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഭീതിയില്‍ കഴിയുന്ന ഫ്രാന്‍സിന് ഏറെ ആവേശം പകരുന്നതായിരുന്നു മോദിയുടെ ഈ പ്രസ്താവന. കഴിഞ്ഞ ഏതാനും നാളുകളായി കത്തുകയായിരുന്ന ഫ്രാന്‍സ് ഏറെ ശ്രദ്ധാപൂര്‍വ്വം വീക്ഷിയ്ക്കുന്ന ഒന്നാണ് അവിടുത്തെ കുതിച്ചുയര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദം. വെള്ളിയാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലെ എലിസി പാലസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം.