മാഗി ന്യൂഡിൽസ്; കേന്ദ്രസർക്കാർ നെസ് ലേക്കെതിരെ നഷ്ടപരിഹാരക്കേസ് നല്കി.

ദില്ലി: കേന്ദ്രസർക്കാർ മാഗി ന്യൂഡിൽസ് വില്പന നടത്തിയ നെസ് ലേക്കെതിരെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര സമിതിയിൽ കേസ് ഫലയ് ചെയ്തു. വിഷ പദാർഥങ്ങൾ കണ്ടെത്തിയതിനാൽ ജനങ്ങളുടെ അരോഗ്യം തകർക്കുകയും അതുവഴി പൊതുജനരാരോഗ്യം നശിപ്പിക്കുകയും ചെയ്തുവെന്നാണ്‌ കേസ്. നിയമങ്ങൾ ലഘിച്ച കമ്പിനിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്ന കാര്യം സർക്കാർ പരിഗണയിലാണ്‌. ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ബഹുരാഷ്ട്ര ഭക്ഷ്യ കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് നിയമനടപടി സ്വീകരിക്കുന്നത്.

അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്‍െറ നിയമോപദേശത്തെ തുടര്‍ന്നാണ് എന്‍.സി.ഡി.ആര്‍.സിയെ സമീപിച്ചതെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് കേസ്. നെസ് ലേയുടെ ഇന്ത്യയിലെ ഉല്‍പാദന കേന്ദ്രങ്ങള്‍ പരിശോധിക്കുമെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച എന്‍.സി.ഡി.ആര്‍.സി കേസ് പരിഗണിച്ചേക്കും. ഹരജിയിലെ വാദങ്ങള്‍ ഗൗരവതരമെന്ന് ബോധ്യപ്പെട്ടാല്‍ സമിതിക്ക് പരമോന്നത കോടതിയെ സമീപിക്കാം. എന്നാല്‍, കേസ് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ളെന്ന് നെസ്ലെ അധികൃതര്‍ പറഞ്ഞു.

Loading...

മാഗി സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ‘ബേബി ഫുഡ്’ ഉല്‍പന്നങ്ങളുടെ വില്‍പനക്ക് നിയന്ത്രണമേര്‍പ്പെടുത്താനും കേന്ദ്രം നീക്കം തുടങ്ങി. മെഡിക്കല്‍ ഷോപ്പുകളില്‍ ബേബി ഫുഡ് ഉല്‍പന്നങ്ങളുടെയും മറ്റും വില്‍പന നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര ഫാര്‍മ ഡിപ്പാര്‍ട്മെന്‍റ് അറിയിച്ചു. ‘മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍പനക്കുവെച്ചിരിക്കുന്ന ബേബി ഫുഡ് ഉല്‍പന്നങ്ങളും സോപ്പുകളുമെല്ലാം ആരോഗ്യത്തിന് നല്ലതും മരുന്നിന്‍െറ ഗുണവുമുള്ളതാണെന്ന ധാരണ ജനങ്ങള്‍ക്കുണ്ട്. പല കമ്പനികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ ഇത്തരം ഉല്‍പന്നങ്ങള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വില്‍ക്കുന്നത് തടയുകയാണ് പോംവഴി’ -വകുപ്പിന്‍െറ ചുമതലയുള്ള സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം പി.ടി.ഐയോട് പറഞ്ഞു.

പരസ്യത്തിനും വില്‍പന കൂട്ടാനും ഇന്ത്യയില്‍ നെസ്ലെ ചെലവാക്കുന്ന തുകയുടെ അഞ്ചു ശതമാനംപോലും ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ വിനിയോഗിക്കുന്നില്ളെന്ന് കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പരസ്യ ഇനത്തില്‍ നെസ്ലെ ചെലവാക്കിയത് 445 കോടി രൂപയാണ്; ഗുണനിലവാര പരിശോധനക്ക് കേവലം 19 കോടിയും. അതിനു തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷത്തെ സ്ഥിതിയും ഇതുതന്നെ. പരസ്യങ്ങള്‍ക്ക് 300-400 കോടി വരെ ചെലവഴിക്കുമ്പോള്‍ ഗുണനിലവാര പരിശോധനക്ക് മാറ്റിവെക്കുന്നത് 12-20 കോടി വരെയാണ്. നെസ്ലെ തന്നെ പുറത്തുവിട്ട കണക്കാണിത്. ഡിസംബറില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന രൂപത്തിലാണ് സ്വിസ് കമ്പനിയായ നെസ്ലെ തങ്ങളുടെ വിറ്റുവരവ് കണക്കാക്കാറ്.