ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചു, ന്യൂസീലാൻഡ് ഫൈനലിൽ

മാഞ്ചസ്റ്റര്‍: ലോകകപ്പ് പ്രതീക്ഷകൾ എല്ലാം അവസാനിപ്പിച്ച് ഇന്ത്യ മടങ്ങി. സെമിയിൽ ന്യൂസീലാൻഡിനോട് പൊരുതി തോറ്റു. 18 റൺസിന് വിജയം നേടി ന്യൂസിലൻഡ് ഫൈനലിലേക്ക്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 239 റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് കഴിഞ്ഞില്ല. ധോണിയുടെ(50) പിന്തുണയിൽ ജഡേജ(77) മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും 221 റൺസിന് പുറത്തായി. ഓപ്പണര്‍ രോഹിത് ശര്‍മ(1), വിരാട് കോഹ്ലി(1), കെ എല്‍ രാഹുല്‍(1) എന്നിവർ പുറത്തായതോടെയാണ് പ്രതീക്ഷളൊക്കെ മങ്ങി തുടങ്ങിയത്. ഋഷഭ് പന്ത്(32), ഹർദിക് പാണ്ഡ്യ(32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു.

ന്യൂസിലൻഡിനായി മാറ്റ് ഹെൻഡ്രി മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ, ട്രെന്റ് ബോൾട്ട് മിച്ചൽ സ്റ്റാന്റ്നർ എന്നിവർ രണ്ടും ലോക്കി ജെയിംസ് എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.