അതിര്‍ത്തി കനത്ത ജാഗ്രതയില്‍… പാക് ഭാഗത്തു നിന്ന് തുടര്‍ച്ചയായ വെടിവെപ്പ്… ഇന്ത്യ തിരിച്ചടിക്കുന്നു

ജമ്മു കശ്മീര്‍ : പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടി 21 മിനിട്ട് നീണ്ടു നിന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളിലാണ് 1000 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു. മുസാഫറിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടന്നത്.

Loading...

ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകര സംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയും ചകോതിയില്‍ 3.58 മുതല്‍ 4.04 വരെയും ആക്രമണം നീണ്ടു.

ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസര്‍ 2001 ല്‍ സ്ഥാപിച്ചതാണ് ബാലാക്കോട്ടിലെ ജയ്‌ഷെ പരിശീലന ക്യാമ്പ്. ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരത്തിന് നേര നടന്ന ആക്രമണം ഉള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാപില്‍ നിന്നായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.