ഇന്ത്യയുടെ ദീപാവലി മധുരം വേണ്ടെന്ന് പാകിസ്ഥാൻ… സമ്മാനവും സ്വീകരിക്കില്ല

ഇന്ത്യയുടെ ദീപാവലി മധുരപലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിക്കില്ലെന്നും ദീപാവലി മധുര പലഹാര കൈമാറ്റം വേണ്ടെന്നും
പാകിസ്ഥാൻ. അതിർത്തിയിൽ സംഘർഷങ്ങൾ രൂക്ഷമായതാണ്​ മധുരം സ്വീകരിക്കുന്നതിൽ നിന്ന്​ പാകിസ്ഥാനെ പിൻവലിപ്പിച്ചത്​.

ജമ്മുകാശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ തുടർന്ന്​ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്​നം രൂക്ഷമാണ്. അതിർത്തി പ്രദേശത്ത് പാകിസ്ഥാന്റെ ഭാഗത്തു നിന്ന്​​ നിരന്തരമായി വെടിനിറുത്തൽ കരാർ ലംഘനങ്ങൾ തുടരുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്​.

Loading...

തീവ്രവാദികൾ ഇന്ത്യയി​ലേക്ക്​ നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന്​ പാക്​ അധീന കാശ്​മീരിലെ തീവ്രവാദ ക്യാമ്പുകൾക്ക്​ നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു.

ഈദിനോടനുബന്ധിച്ചും കഴിഞ്ഞ വർഷം റിപ്പബ്ലിക്​ ദിനത്തോടനുബന്ധിച്ചും ഇന്ത്യൻ സൈനികരിൽ നിന്ന്​ മധുരപലഹാരം പാകിസ്ഥാൻ റേഞ്ചർമാർ സ്വീകരിച്ചിരുന്നില്ല.
അന്ന് ഇന്ത്യൻ ജവാൻ നൽകിയ മധുരപലഹാരം സ്വീകരിയ്ക്കാൻ പാക് പട്ടാളക്കാരൻ തയ്യാറായില്ല. ആശംസകൾ കൈമാറുന്ന പതിവും ഉണ്ടായില്ലെന്നായിരുന്നു റിപ്പോർട്ട്.

അതിർത്തിയിൽ തുടർച്ചയായി വെടിനിറുത്തൽ കരാർ ലംഘനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പാകിസ്ഥാന്റെ നടപടി.
https://youtu.be/iK55BIsrPcA