ദില്ലി: പാക്കിസ്ഥാനിൽ നിന്നും ഏത് വിധത്തിലുള്ള തിരിച്ചടിയും നേരിടാൻ ഇന്ത്യയിൽ വൻ ഒരുക്കങ്ങൾ. അവധിയിൽ പോയ എല്ലാ പട്ടാളക്കാരേയും അടിയന്തിരമായി തിരികെ വിളിച്ചു. ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അതിര്‍ത്തിയുടെ പത്ത് കിമി ചുറ്റളവിലുള്ള സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. പഞ്ചാബിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പഞ്ചാബില്‍ ഫിറോസെപുര്‍, ഫസില്‍ക, അമൃത്സര്‍, ട്രാന് തരണ്‍, ഗുരുദാസ്പുര്‍, പഠാന്‍കോട്ട് എന്നീ ആറു ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. പത്താന്‍കോട്ടിലെ ആശുപത്രികളില്‍ എമര്‍ജന്‍സി വാര്‍ഡുകള്‍ പ്രവര്ത്തസജ്ജമാക്കിയിട്ടുണ്ട്.
പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലേ അതിർത്തി ജില്ലാ ആശുപത്രികളിൽ സൈനീക മെഡിക്കൽ യൂണിറ്റ് എത്തി. ആശുപത്രികളിൽ പരികേറ്റ് വരുന്ന ജവാൻ മാരെ ചികിൽസിക്കാൻ എല്ലാം സജ്ജമാക്കി.ഗുജറാത്ത് മുതല്‍ ജമ്മുവരെയുള്ള അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി. ഇന്ത്യാ പാക്ക് അതിർത്തി മുഴുവൻ ആയിരക്കണക്കിന് പട്ടാളക്കാരാണിപ്പോൾ ഇരു രാജ്യത്തിന്റേതുമായി. പാക്കിസ്ഥാനിൽ നടത്തിയ അക്രമനത്തേ പാക്കിസ്ഥാൻ ഏത് രീതിയിൽ മറുപടി നല്കിയാലും നേരിടാൻ ഇന്ത്യ സജ്ജമായതായി സൈനീക മേധാവികളും വ്യക്തമാക്കി. യുദ്ധം വേണോ, തുടങ്ങണോ എന്ന് തീരുമാനിക്കേണ്ടത് പാക്കിസ്ഥാനാണെന്നും ഇന്ത്യൻ സൈനീക ഒഫീഷ്യലുകൾ പറയുന്നു.