രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ പടയൊരുക്കം, വൻതോതിൽ സേനാ വ്യന്യാസം

ഇന്ത്യാ പാക്കിസ്ഥാൻ രാജസ്ഥാൻ അതിർത്തി

ജയ്സാൽമർ :ഇന്ത്യാ- പാക്കിസ്ഥാൻ സഘർഷത്തിൽ ആശങ്കാജനകമാം വിധം കാര്യങ്ങൾ വീണ്ടും നീങ്ങുന്നു. രാജസ്ഥാന്റെ അതിർത്തിയിൽ പാക്കിസ്ഥാൻ കര, നാവിക, വ്യോമ സേനയുടെ പടയൊരുക്കം. ഇരു സേനകളിൽ നിന്നുമായി ആയിരക്കണക്കിന്‌ സൈനീകർ താല്കാലിക ക്യാമ്പുകൾ നിർമ്മിച്ച് താമസം തുടങ്ങി. ഇന്ത്യൻ അതിർത്തിയിൽ നിന്നും വെറും 20 കിലോമീറ്റർ മാത്രമേ ഈ സ്ഥലത്തേക്ക് ഉള്ളു. 20000ത്തോളം നാവികരും, 2ഡസനിലധികം യുദ്ധ വിമാനങ്ങൾ, ധാരാളം ഹെലി കോപ്റ്ററുകൾ എന്നിവയും സേനാ അഭ്യാസ പ്രകടനത്തിൽ ഉണ്ട്. 300ഓളം ഉന്നത സൈനീക ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സെപ്റ്റംബർ 22 ന് തുടങ്ങിയ അഭ്യാസപ്രകടനങ്ങൾ ഒക്ടോബർ 30 വരെ നീണ്ടുനിൽക്കുമെന്നാണ്‌ പാക്കിസ്ഥാനിലേ ഡോൺ പത്രം റിപോർട്ട് ചെയ്യുന്നത്. രാജസ്ഥാൻ അതിർത്തിയിൽ സ്ഥിരം സൈനീക ക്യാമ്പ് തുറന്നതായാണ്‌ പാക്ക് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

pakistan.onepakistan.com.pk എന്ന പത്രം പുറത്തുവിട്ട ചിത്രം. പാക്ക് പത്രം റിപോർട്ട് ചെയുന്നത് ഇന്ത്യ രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാനേ ലക്ഷ്യം വയ്ച്ച് നടത്തുന്ന കരസേനാ നീക്കവും പീരങ്കി വ്യന്യാസവും. ഇന്ത്യ രാജസ്ഥാൻ അതിർത്തിയിൽ സേനാ വ്യന്യാസം നടത്തിയതിനാലാണത്രേ പാക്കിസ്ഥാനും സേനാ വ്യന്യാസം നടത്തുന്നത് എന്നും പത്രം റിപോർട്ട് ചെയ്യുന്നു.

 

Loading...

 

സ്ഥിതിഗതികൾ വിലയിരുത്താൻ പാക്ക് സൈന്യത്തിലെ ഉന്നതർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പുതിയ ആയുധ ഉപകരണങ്ങളുടെ പരീക്ഷണവും യുദ്ധ വിമാനങ്ങളുടെയും ടാങ്കുകളുടെയും പീരങ്കികളുടെയും അഭ്യാസവും നടക്കുമെന്നു സൂചനയുണ്ട്.

ഉറി ഭീകരാക്രമണത്തിനു ശേഷം പാക്ക് സൈന്യവും വ്യോമസേനയും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ സൈനിക അഭ്യാസമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിലയിരുത്തൽ. പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി.

പാക്കിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ നടത്തുന്ന പടയൊരുക്കം ബോധപൂർവ്വമാണെന്നും ആരോപണം ഉയരുന്നു. ഇന്ത്യയുടെ ഡോൺ വിമാനങ്ങൾ പാക്ക് അതിർത്തി ലംഘിച്ച് ബോംബിങ്ങ് നടത്തിയാൽ രാജസ്ഥാൻ, പഞ്ചാബ് അതിർത്തിയിൽ ശക്തമായ അക്രമണം ഡോൺ വിമാനം ഉപയോഗിച്ച് പാക്കിസ്ഥാനും നടത്താൻ നീക്കിയമുതായും പറയുന്നു. കാശ്മീരിനേക്കാൾ കടന്നാക്രമിക്കാൻ ഭുപ്രകൃതിയും, കാലാവസ്ഥയും രാജസ്ഥാൻ, പഞ്ചാബ് അതിർത്തിയിലാണ്‌ നല്ലതെന്നും അതിനാലാണ്‌ പാക്കിസ്ഥാൻ പുതിയ ക്യാമ്പുകൾ തുറന്നതെന്നും റിപോർട്ടുകൾ ഉണ്ട്.