പാക്കിസ്ഥാൻ ഇന്ത്യയിൽ നേരിട്ട് നടത്തിയ ഏറ്റവും വലിയ അക്രമണം ആയിരുന്നു 2008ൽ നവംബർ 26ലെ മുംബൈ സ്ഫോടന പരമ്പര. അവിടെ പൊലിഞ്ഞു പോയത് 200ലധികം മനുഷ്യ ജീവനാണ്. അവിടെ ഇന്ത്യ തിരിച്ചടിച്ചില്ല, മറിച്ച് അക്രമം നടത്തിയ പാക്കിസ്ഥാൻ പന പോലെ ഭീകര രാജ്യമായി വളർന്നു. അതിനു മുമ്പ് പാർലിമെന്റ് അക്രമണം നടത്തി. ഇന്ത്യ തിരിച്ചടിക്കാതെ സമാധാനം മതി എന്നു പറഞ്ഞു. അപ്പോഴും പാക്ക് ഭീകരർ വളർന്നു. 1963ൽ ചൈന ഇന്ത്യയുടെ 42682 ചതുരശ്ര കിലോമീറ്റർ ഭൂമി കൈയ്യേറി കൊണ്ടു പോയി. കൂടാതെ കാശ്മീരിന്റെ ഒരു ഭാഗം കൊണ്ട് പാക്കിസ്ഥാനും ചൈനയും പോയി. അപ്പോഴും അത് തിരിച്ച പിടിച്ചില്ല.
ഇന്ത്യ തിരിച്ചടിക്കാതിരുന്നതും മൗനവും സമാധാനവും പാലിച്ചതും ആയിരുന്നു ചരിത്രപരമായ മണ്ടത്തരം. അങ്ങിനെ നമ്മുടെ ഭൂമിയും ജനവും പട്ടാളക്കാരും എല്ലാം കാലങ്ങളായി നഷ്ടപെടുകയായിരുന്നു. ഇപ്പോൾ 2019 ഫിബ്രവരി 26ന് ഓരോ ഇന്ത്യക്കാരനേയും കോൾമയിർ കൊള്ളിക്കുന്ന വൻ നീക്കത്തിലും രാജ്യം ജയിച്ചു. പാക്കിസ്ഥാന്റെ ഹൃദയ ഭൂമിയിൽ കയറി നമ്മൾ യുദ്ധം നടത്തി ജയിച്ച് തിരിച്ചു വന്നിരിക്കുന്നു. ഇപ്പോഴത്തേ തിരിച്ചടി ഒരു മൻ മോഹൻ സിങ്ങിനോ, സാക്ഷാൽ നെ ഹ്രുവിനോ പോലും സാധിക്കില്ല. കാരണം അവർ ആയിരുന്നു ഇന്ന് പ്രധാനമന്ത്രി കസേരയിൽ എങ്കിൽ പുൽ വാമ ആക്രമത്തിൽ പാക്കിസ്ഥാന്റെ പങ്ക് അന്വേഷിച്ച് ഭൂത കണ്ണാടി വയ്ച്ച് പരിശോധിച്ച് സമയം പാഴാക്കുമായിരുന്നു. സന്ധിയുടേയും സമാധാനത്തിന്റെയും കാലം കഴിഞ്ഞു