ലോകകപ്പിലെ തുടര്‍ച്ചയായ 11–ാം ജയവുമായി ഇന്ത്യ ലോകകപ്പ്‌ സെമിയില്‍ പ്രവേശിച്ചു.

മെല്‍ബണ്‍• ബംഗ്ലാ കടുവകള്‍ക്കും ടീം ഇന്ത്യയുടെ വിജയ തേരോട്ടത്തെ തടയാന്‍ സാധിച്ചില്ല. ഇന്ത്യന്‍ ടീമിന്റെ വിജയവഴിയില്‍ തടസമാകുവാന്‍ അട്ടിമറി പ്രതീക്ഷിച്ചു എത്തിയ ബംഗ്ലാ കടുവകള്‍ക്ക്‌ ആയില്ല. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ്‌ വിജയലക്ഷ്യത്തിനന്‌ എതിരെ 45 ഓവറില്‍ 193 റണ്‍സില്‍ ബംഗ്ലാദേശ്‌ ഓള്‍ ഔട്ടായി. സ്‌-കോര്‍: ഇന്ത്യ-302/6 (50); ബംഗ്ലാദേശ്‌- 193/10 (45).ബംഗ്ലാദേശിനെന 109 റണ്‍സിനന്‌ തകര്‍ത്ത ഇന്ത്യ ലോകകപ്പിലെ തുടര്‍ച്ചയായ 11 ജയവുമായി ലോകകപ്പ്‌ സെമിയില്‍ പ്രവേശിച്ചു.

രോഹിത്‌ ശര്‍മയുടെ സെഞ്ചുറിയും(137) സുരേഷ്‌ റെയ്‌നയുടെ അര്‍ധ സെഞ്ചുറിയുമാണ്‌ (65) ഇന്ത്യയെ ശക്‌തമായ നിലയില്‍ എത്തിച്ചത്‌. മെല്‍ബണില്‍ മൂന്നൂറിലധികം റണ്‍സ്‌ ഒരു ടീമും പിന്തുടര്‍ന്ന്‌ ജയിച്ചിട്ടില്ല എന്ന ചരിത്രവും പേറിയാണ്‌ ബംഗ്ലാദേശ്‌ ഇന്ത്യയ്ക്കെതിരെ ബാറ്റിങ്‌ ആരംഭിച്ചത്‌. ഏഴാമത്തെ ഓവര്‍ എറിഞ്ഞ ഉമേഷ്‌ യാദവ്‌ ഇന്ത്യയുടെ വിജയക്കുതിപ്പിന്‌ വെടിമരുന്നിട്ടു. 25 റണ്‍സെടുത്ത തമീം ഇക്‌ബാല്‍ ധോണിയുടെ കൈകളില്‍. തൊട്ടടുത്ത പന്തില്‍ തന്നെ ഇല്ലാത്ത റണ്ണിനായി ശ്രമിച്ച ഉമറുല്‍ ഖയീസ്‌ റണ്ണൗട്ട്‌.

Loading...

india_bangla_toss_1957256fപിന്നീട്‌ ഇന്ത്യന്‍ ബോളര്‍മാര്‍ ബംഗ്ലാ ടീമിനുമേല്‍ നിറഞ്ഞാടുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ചുറി നേടിയ മുഹമ്മദുല്ലയെ ഷാമിയുടെ പന്തില്‍ ബൗണ്ടറി ലൈനിലെ അതിസാഹസിക ക്യാച്ചിലൂടെ ശിഖര്‍ ധവാന്‍ പുറത്താക്കി. പിന്നീട്‌ നിശ്‌ചിത ഇടവേളകളില്‍ ബംഗ്ലദേശ്‌ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. അവസാനം ഇന്ത്യ സെമിയിലേക്കും.

റെക്കോര്‍ഡുകളുടെ മല്‍സരം
• ധോണി ഇന്ത്യയെ നൂറ്‌ ഏകദിന മല്‍സരങ്ങളില്‍ ജയിപ്പിച്ച ആദ്യ ഇന്ത്യന്‍ ക്യാപ്‌റ്റന്‍. 165 വിജയവുമായി റിക്കി പോണ്ടിങ്ങാണ്‌ ഈ പട്ടികയില്‍ ഒന്നാമന്‍.
• എതിര്‍ ടീമിനെ തുടര്‍ച്ചയായി 7 തവണ ഓള്‍ ഔട്ടാക്കുകയെന്ന അപൂര്‍വ നേട്ടവും ഈ മല്‍സരത്തോടെ  ഇന്ത്യയ്ക്ക്‌ സ്വന്തം.

ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യയെ തുടക്കത്തില്‍ ബംഗ്ലദേശ്‌ വരിഞ്ഞുകെട്ടിയെങ്കിലും ബാറ്റിങ്‌ പവര്‍ പ്ലേ മുതലെടുത്ത്‌ രോഹിത്‌ ശര്‍മ്മയും സുരേഷ്‌ റെയ്‌നയും ഇന്ത്യയെ മികച്ച മുന്നോട്ടു നയിച്ചു. 47 ാമത്തെ ഓവറില്‍ രോഹിത്‌ പുറത്താകുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍ എത്തിയിരുന്നു. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട്‌ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറു കടത്തുകയും ചെയ്‌തു. 10 പന്തില്‍ നാലു ഫോറുകളുമായി ജഡേജ 23 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു.