ഈയാഴ്ച ഓഹരി വിപണിക്ക് രണ്ടുദിവസം അവധി

ഈയാഴ്ച രണ്ടുദിവസം ഓഹരി വിപണി പ്രവര്‍ത്തിക്കില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ചയും അവസാന ദിവസമായ വെള്ളിയാഴ്ചയുമാണ് അവധി. ഹോളിയും ദുഃഖവെള്ളിയുമായതിനാലാണ് വിപണിക്ക് അവധി.

എന്‍.എസ്.ഇയും ബി.എസ്.ഇയും പ്രവര്‍ത്തിക്കില്ല. കമോഡിറ്റി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സില്‍ വൈകുന്നേരത്തെ വ്യാപാര സെഷനായി തിങ്കളാഴ്ച അഞ്ചുമുതല്‍ രാത്രി 11.30 വരെ പ്രവര്‍ത്തിക്കും.

Loading...