പ്രവാചക നിന്ദ; രാജ്യം മാപ്പ് പറയണമെന്ന് സമസ്ത

പ്രവാചക നിന്ദയിൽ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യ മാപ്പ് പറയണമെന്ന ആവശ്യവുമായി സമസ്ത രം​ഗത്ത്. വിദ്വേഷ പ്രചാരണം തടയാൻ കർശന നിയമ നടപ‍ടി വേണമെന്നും ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്നുമാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കുന്നത്. നൂപുർ ശർമ്മയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്.

മുഹമ്മദ് നബിയെ നിന്ദിച്ചവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും മുത്തുക്കോയ തങ്ങൾ. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്ന് നിരന്തരം പ്രവാചക നിന്ദയും മത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ട്.ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ബിജെപി സർക്കാരിന്റെ നയങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ചയായി വേണം ഇതിനെ കരുതാൻ. പാർട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീർക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണമെന്നും ആവശ്യം.

Loading...