ഹരാരെ: സിംബാബ് വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ 62 റണ്‍സിന്റെ ജയം നേടിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ സിംബാബ്വെയ്ക്ക് 48.6 ഓവറില്‍ 209 റണ്‍സ് നേടാനെ സാധിച്ചുള്ളു. ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 271; സിംബാബ് വെ: 49 ഓവറില്‍ 209ന് എല്ലാവരും പുറത്ത്. ഇതോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. സിംബാബ്വെയ്ക്കായി ചിബുബഹുഹ 72 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ അജങ്ക്യ രഹാനെയും (72) മുരളി വിജയ്യും (63) അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍മാരായ ഇരുവരും ചേര്‍ന്ന് 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ അമ്പാട്ടി റായിഡു 41 റണ്‍സും മനോജ് തിവാരി 22 റണ്‍സുമെടുത്ത് പുറത്തായി. റോബിന് ഉത്തപ്പയ്ക്ക് 13 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സ്റ്റുവാര്‍ട്ട് ബിന്നി 16 പന്തില്‍ 25 റണ്‍സെടുത്തു.
271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ സിംബാബ് വെക്ക് വേണ്ടി ഓപണര്‍ ചിഭാഭ 72 റണ്‍സെടുത്തു. ചിഭാഭ മാത്രമാണ് ആതിഥേയ നിരയില്‍ അര്‍ധസെഞ്ച്വറി നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ചിഗുംബുര ഒമ്പത് റണ്‍സെടുത്ത് പുറത്തായി. മുതുംബാമി 32 റണ്‍സെടുത്തു. വില്യംസ് 20ഉം ഗ്രെമര് 27ഉം റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി ഓരോ വിക്കറ്റ് വീതം നേടിയ ധവാല്‍ കുല്‍ക്കര്‍ണി, ഹര്ഭജന് സിങ്, സ്റ്റുവര്‍ട്ട് ബിന്നി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഭുവനേശ്വര്‍ കുമാറിന് മികച്ച പിന്തുണ നല്കി.
ആദ്യ മല്‍സരം ജയിച്ച ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങിയത്