ന്യൂഡൽഹി: ലോകം ഭാവിയിൽ നേരിടാൻ പോകുന്ന ഊർജപ്രതിസന്ധിയെ അതിജീവിക്കാൻമാലിന്യ രഹിത ആണവ ഇന്ധനം തേടി ചന്ദ്രനിലേക്ക് പര്യവേഷണവാഹനം വിക്ഷേപിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു.ഒരു രാജ്യവും ഇതുവരെ പര്യവേഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണ ഭാഗത്തേക്കാണ് ഇന്ത്യയുടെ ബഹിരാകാശ വാഹനം യാത്ര ചെയ്യുക.
ഇവിടെനിന്ന് മാലിന്യരഹിത ആണവ ഇന്ധനം ഖനനം ചെയ്തെടുക്കാനുള്ള സാധ്യതയെ കുറിച്ച് പഠിക്കാനാണ് പര്യവേഷണത്തിന് ഐ എസ് ആർ ഒ തയ്യാറെടുക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ മാസത്തോടെയാകും ഐ എസ് ആർ ഒ വാഹനം വിക്ഷേപിക്കുക. തുടർന്ന് ചന്ദ്രന്റെ ദക്ഷിണ ഉപരിതലം പഠനവിധേയമാക്കുകയും ജലത്തിന്റെയോ ഹീലിയം 3 ന്റെയോ സാന്നിദ്ധ്യമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും
Loading...