News

ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ലീക്കായി, ബിജെപി മുന്നണിക്ക് 177 സീറ്റു മാത്രം, കോണ്‍ഗ്രസ് ഭൂരിപക്ഷം നേടും, രാഹുലിനു 3ലക്ഷം വയനാട്ടില്‍

എക്സ്സിറ്റ് പോള്‍ ചോര്‍ന്നു, ബിജെപി തകര്‍ന്നടിയും എന്നും രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി ആകാന്‍ ഭൂരിപക്ഷം ലഭിക്കും എന്നും പ്രവചനം. എന്‍.ഡി.എ എല്ലാ കക്ഷികളും ചേര്‍ന്ന് 200ല്‍ താഴെ സീറ്റുകളേ ലഭിക്കൂ. ഏറ്റവും വലിയ കക്ഷിയായാകും ബിജെപിക്ക് ആകില്ല. . സര്‍വേയുടെ ഒരു ഭാഗം അബദ്ധത്തില്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ ടുഡേ ന്യുസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാലില്‍ നിന്നാണ് വീഡിയോ ലീക്ക് ആയതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

കണക്കുകള്‍ വളരെ വ്യക്തമാണ്.ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേയാണ് ലീക്കായത്. ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ഇതുവരെ തെറ്റിയിട്ടില്ല. അതിനാല്‍ തന്നെ വലിയ ആശങ്കയിലാണ് എന്‍.ഡി.എ. ബി.ജെ.പി വന്‍ തകര്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്നും പാര്‍ട്ടി 177 സീറ്റില്‍ ഒതുങ്ങുമെന്നുമാണ് പുറത്തുവന്ന സര്‍വേയിലെ വിവരം. യു.പി.എയ്ക്ക് 141 സീറ്റും മറ്റുള്ളവര്‍ക്ക് 224 സീറ്റ് ലഭിക്കുമെന്നുമാണ് സര്‍വേ റിപ്പോര്‍ട്ട്. മെയ് 19ന് എക്സിറ്റ് പോള്‍ സര്‍വേ ഫലം പുറത്തുവിടും.സര്‍വേഫലം ചോര്‍ന്ന് പുറത്തുവന്നതിനെക്കുറിച്ച് കന്‍വാല്‍ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. 2017ല്‍ യു.പിയില്‍ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയിലും തുക്കുസഭ വരുമെന്ന് പ്രവചിച്ചു അതും യാഥാര്‍ത്ഥ്യമായി. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ടെന്നും കന്‍വാല്‍ ട്വീറ്റ് ചെയ്തു.

കൂടാതെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി 3 ലക്ഷത്തിലേറെ വോട്ടിനു ജയിക്കും എന്നും പറയുന്നു.മണ്ഡലത്തിലെ ഇത്തവണത്തെ ഉയര്‍ന്ന പോളിങ്ങും ഇതിന്റെ സൂചനയാണ്. അമേടിയേ പോലും പിന്തള്ളി രാഹുല്‍ വയനാട് നിലനിര്‍ത്താനും സാധ്യതയുണ്ട്. വയനാട്ടില്‍ ഒരു ഹൈടെക് വികസനവും കൂടാതെ റയില്‍ പാത അടക്കം കൊണ്ടുവരാനുള്ള പദ്ധതിയും രാഹുല്‍ നടത്തും. വയനാട്ടില്‍ രാഹുല്‍ തരംഗം മാകും എന്നും പറയുന്നു.ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് ആവിശ്യപ്പെടാതെ തന്നോ കോണ്‍ഗ്രസ് പെട്ടിയില്‍ എത്തിയെന്നാണ്അവകാശപ്പെടുന്നത്. മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കായി വോട്ട് ചെയ്യാന്‍ കന്നി വോട്ടര്‍മാരും സ്ത്രീകളും യുവാക്കളും കൂട്ടത്തോടെയെത്തിയെന്നും പറയുന്നു.

മന്ത്രിസഭ ഉണ്ടാക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നു. 2004ല്‍ അപ്രതീക്ഷിതമായ അധികാരത്തിലെത്തിയത് പോലെ ഇത്തവണയും കാര്യമായ നേട്ടം കോണ്‍ഗ്രസിനുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സോണിയാ ഗാന്ധി തന്നെയാണ് നേരിട്ടിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ പ്രമുഖ പാര്‍ട്ടികളുടെ സഹായവും ഇതിനായി തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും ദൂതന്‍മാരും വിവിധ സംസ്ഥാനങ്ങളിലെത്തി ചര്‍ച്ച നടത്തി കഴിഞ്ഞു. ദേശീയ തലത്തില്‍ സിപിഎമ്മും ഇതിന്റെ ഭാഗമാകുമെന്നാണ് സൂചന. എന്നാല്‍ ഇടഞ്ഞ് നില്‍ക്കുന്ന കുറച്ച് പാര്‍ട്ടികള്‍ കൂടി കളത്തിന് പുറത്തുണ്ട്. ഇവരെ കൂടി പ്രതിപക്ഷ നിരയിലേക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.മെയ് 23ന് പ്രതിപക്ഷ പാര്‍ട്ടികളെ ദില്ലിയിലേക്ക് യോഗത്തിന് ക്ഷണിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. രാഹുലിന് സഖ്യമുണ്ടാക്കുന്നതിലുള്ള പരിമിതിയും, മറ്റ് പാര്‍ട്ടികള്‍ക്കിടയിലുള്ള വിശ്വാസ്യത കുറവുമാണ് സോണിയയെ കളത്തിലിറക്കാന്‍ നിര്‍ബന്ധിച്ചിരിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെയാണ് ആദ്യം സോണിയ ക്ഷണിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന പാര്‍ട്ടികളുമായും സോണിയ ചര്‍ച്ചയ്ക്ക് തയ്യാറാണ്.

Related posts

അസീസിനെ മർദ്ദിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി സുരാജ് വെഞ്ഞാറമൂട് രംഗത്ത്

മലയാളി നഴ്സിനെ മാനസീകാസ്വാസ്ഥ്യം ആരോപിച്ച് പിരിച്ചുവിട്ടു

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലെത്തി സഹായം ചോദിച്ചു… പിന്നീട് സംഭവിച്ചത്

subeditor5

ചിത്രകാരി ഹേമാ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍

subeditor

ജവാനെ വെടിവയ്ച്ച് കൊന്നത് ലീവ് തർക്കം മൂലം, 6തവണ നിറയൊഴിച്ചു; കൊലയാളി ജവാൻ ഓടിരക്ഷപെട്ടു

subeditor

കേന്ദ്ര സര്‍ക്കാരിനു വേണ്ടി സണ്ണി ലിയോണിന്റെ നഗ്നതാ പ്രദര്‍ശനം ; വടിവൊത്ത അഴകിന് പിന്നില്‍ സസ്യാഹാരം ; കേന്ദ്രത്തിന്റെ പരസ്യം വിവാദത്തിലേക്ക്‌

വാട്സാപിൽ ഇനി മുതൽ വീഡിയോ കോളിങ്ങും.

subeditor

കല്‍ക്കരി അഴിമതിക്കേസില്‍ മന്‍മോഹന്‍ സിംഗിനെതിരെ മൊഴി

subeditor

സിപിഐ നേതാവ്‌ കെ. രാമി റെഡ്ഡി അന്തരിച്ചു

subeditor

പാതിരാത്രിയില്‍ പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ടയാള്‍ പിടിയില്‍

subeditor5

അമ്മ വളയും മോതിരവും വീട്ടിനുള്ളില്‍ ഊരിവെച്ച് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയി… കുളി കഴിഞ്ഞെത്തിയപ്പോള്‍ ആഭരണങ്ങള്‍ ഇല്ല…മോഷണം നടത്തി മുങ്ങിയ മകന്‍ ലോഡ്ജില്‍ നിന്ന് പിടിയില്‍

main desk

കൊച്ചി മെട്രോയെ കാത്തിരിക്കുന്നത് വറുതിയുടെ നാളുകൾ, ആദ്യ കൗതുകം രണ്ടാഴ്ച്ചത്തേക്ക് മാത്രം

pravasishabdam news