യുഎസില്‍നിന്ന് 1000 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: യുഎസില്‍നിന്ന് 1000 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ അടുത്ത അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ വാങ്ങനാണ് തീരുമാനമായത്. സിവിലിയന്‍ എയര്‍ക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ വാങ്ങുന്നതിനാണു ധാരണയായത്.

പ്രതിവര്‍ഷം 500 കോടി രൂപ വിമാനം വാങ്ങുന്നതിനും 400 കോടി രൂപ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. പ്രതിരോധാവശ്യങ്ങള്‍ക്കു വാങ്ങുന്നതു കൂടാതെയാണ് സിവിലിയന്‍ വിമാന ഇടപാട്. പ്രതിരോധാവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി-8ഐ 12 എണ്ണം കൂടി വാങ്ങാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

വിവിധ രാജ്യങ്ങള്‍ അമേരിക്കയുമായി വ്യാപാരയുദ്ധം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഈ തീരുമാനം. ഇപ്പോള്‍ തുടരുന്ന വ്യാപാരയുദ്ധത്തെപ്പറ്റി യുഎസ് വ്യാപാര പ്രതിനിധി മാര്‍ക്ക് ലിന്‍സ്‌കോട്ടുമായി ഞായറാഴ്ച ഇന്ത്യ ചര്‍ച്ച നടത്തും. കൂടാതെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു