ഭാവിയില്‍ ഇന്ത്യ കൂടുതല്‍ ഐടി വിദഗ്ധരെ ലോകത്തിന് നല്‍കും;പ്രമുഖ ഐടി സംരംഭകന്‍ അയ്യപ്പന്‍ ശ്രീകുമാര്‍

ഡിജിറ്റല്‍ യുഗത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യ സാങ്കേതികവിദ്യയില്‍ ഒരുപാട് മുന്നേറിക്കഴിഞ്ഞു.കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ മികച്ച നിരവധി ഐടി കമ്പനികള്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങളായി മികച്ച ഐടി വിദഗ്ധരെ സംഭാവന ചെയ്യാന്‍ ദക്ഷിണേന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ മികച്ച ഐടി വിദഗ്ധരിലൊരാളാണ് കൊല്ലം സ്വദേശിയും മലയാളിമായ അയ്യപ്പന്‍ ശ്രീകുമാര്‍. ഇന്ത്യയിലെ തന്നെ മികച്ച വെബ് ഡിസൈനേര്‍സില്‍ ഒരാളാണ് ഇദ്ദേഹം.

സാങ്കേതിക വിദ്യയിലും ഡിസൈനിംഗിലും ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന വെബ് സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ അയ്യപ്പന്‍ ശ്രീകുമാറിന് സാധിച്ചു. അദ്ദേഹത്തിന്റെ ബി ഫോര്‍ ക്രിയേഷന്‍സ് എന്ന ഐടി കമ്പനി ദക്ഷിണേന്ത്യയിലെയും കേരളത്തിലെയും മികച്ച കമ്പനകളിലൊന്നാണ്. ഐടി മേഖലയില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുണ്ട് അയ്യപ്പന്‍ ശ്രീകുമാറിന്. ഇന്ത്യയിലെ മികച്ച ബ്ലോഗിങ് സൈറ്റിലൊന്നാണ് ഇദ്ദേഹത്തിന്റെ ബി ഫോര്‍ ബ്ലേസ് എന്ന ബ്ലോഗിങ് സൈറ്റ് . തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ബി ഫോര്‍ ബ്ലേസ് ലഭ്യമാണ്. ഇന്ത്യയിലെ മികച്ച 5000 സൈറ്റുകളിലൊന്നായി ഇടംപിടിച്ചിരിക്കുകയാണ് അയ്യപ്പന്‍ ശ്രീകുമാറിന്റെ ഈ സൈറ്റ്. നിരവധി സൈറ്റുകളാണ് വര്‍ഷന്തോറും ഇന്ത്യയില്‍ ഇറങ്ങാറുള്ളത്. എന്നാല്‍ അതില്‍ മികച്ച അയ്യായിരത്തില്‍ ഒരു സൈറ്റായി ബി ഫോര്‍ ബ്ലേസ് ഇടംപിടിച്ചത് അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായാണ്.

Loading...

വര്‍ഷം മുഴുവന്‍ 24 മണിക്കൂറും ജോലി ചെയ്യുന്നതിന് പ്രഗത്ഭരായ ഐടി വിദഗ്ധരുടെ ഒരു സംഘം തന്നെ അദ്ദേഹത്തിന്റെ കൂടെയുണ്ട്. ഗുണനിലവാരമുള്ള സേവനങ്ങളിലാണ് അയ്യപ്പന്‍ ശ്രീകുമാര്‍ വിശ്വസിക്കുന്നത്. തന്റെ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്രദവും ഗുണനിലവാരമുള്ള വെബ്‌സൈറ്റുകള്‍ അദ്ദേഹം നല്‍കി. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും നിരവധി ബിസിനസ്സ് പ്രശ്‌നങ്ങളും അദ്ദേഹം പരിഹരിച്ചു. ചെറുതും വലുതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളില്‍ അയ്യപ്പന്‍ ശ്രീകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള അയ്യായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അയ്യപ്പ ശ്രീകുമാറും ബി ഫോര്‍ ക്രിയേഷന്‍സ് ടീമും ലോകത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ഇതാണ് സാമ്പത്തിക മാന്ദ്യം ലോകത്തെ ബാധിച്ചപ്പോഴും അയ്യപ്പന്‍ ശ്രീകുമാറിനെയും സംഘത്തെയും ഇത് ബാധിക്കാതിരുന്നത്.