കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്ക് ജയം;ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധി

ദില്ലി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്ക്ക് വിജയം. നഷ്ട്ട പരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് യോഗ്യതയുണ്ടെന്ന് അന്തര്‍ദേശിയ ആര്‍ബിട്രേഷന്‍ ട്രിബ്യുണല്‍ വിധിച്ചു. വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാവികരെ തടഞ്ഞു വച്ചതിനു ഇന്ത്യ നഷ്ട്ടപരിഹാരം നല്‍കണമെന്ന് ഇറ്റലിയുടെ ആവിശ്യം ട്രിബ്യുണല്‍ തള്ളി. 2015 മുതല്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ അന്തര്‍ദേശിയ ആര്‍ബിട്രേഷന്‍ ട്രിബ്യുണല്‍ നടന്നു വരുന്ന കേസിലാണ് ഇന്ത്യയ്ക്ക് അനുകൂല വിധി.

2012 ഫെബ്രുവരി 15ന് സെന്റ് ആന്റണിസ് എന്ന മത്സ്യ ബന്ധന ബോട്ടിലെ മത്സ്യതൊഴിലാളികളെ എന്ററിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടി വച്ചു കൊന്നതാണ് കേസ്. അന്തര്‍ദേശിയ ആര്‍ബിട്രേഷന്‍ ട്രിബ്യുണല്‍ വിധി പ്രകാരം നഷ്ട്ട പരിഹാരത്തിന് ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്. ജീവഹാനി, ശാരീരിക ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകള്‍, ധാര്‍മികമായ ക്ഷതം എന്നിവയ്ക്ക് നഷ്ട്ട പരിഹാരത്തിന് അര്‍ഹതയുണ്ട്. നഷ്ട്ട പരിഹാര തുക ഇന്ത്യയും ഇറ്റലിയും പരസ്പരം ചര്‍ച്ച നടത്തി തീരുമാനിക്കണം.

Loading...

രണ്ട് രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ റൂളിങ്ങിനായി ട്രിബ്യുണലിനെ സമീപിക്കാമെന്നും വിധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാവികരെ പിടിച്ചു വച്ചതിനു നഷ്ട്ട പരിഹാരം വേണമെന്ന് ഇറ്റലി വാദിച്ചെങ്കിലും ട്രിബ്യുണല്‍ തള്ളി. മത്സ്യ തൊഴിലാളികളെ വെടി വച്ചു കൊന്ന നാവികരായ സല്‍വാത്തറോ ജിറോണിനെയും, മാസിമിലാനോ ലാത്തോറെയെയും 2019 ഫെബ്രുവരി 19ന് കേരളത്തില്‍ അറസ്റ്റ് ചെയ്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പിനീട് ഇറ്റലിയ്ക്ക് കൈമാറി. നാലു വര്‍ഷത്തോളം നാവികന്‍ ഇന്ത്യയില്‍ കഴിഞ്ഞു.