അമിത്ഷായെന്ന വ്യാജേന ഗവര്‍ണര്‍ക്ക് ഫോണ്‍; വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍

ഭോപ്പാല്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണറെ ഫോണ്‍ ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തന്റെ സുഹൃത്തിനെ സര്‍വകലാശാല വൈസ് ചാന്‍സിലറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോണ്‍. വ്യോമസേന വിങ് കമാന്‍ഡര്‍ കുല്‍ദീപ് സിങ് വാഘേലയാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തും ഭോപ്പാലില്‍ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാര്‍ ശുക്ലയെയും പ്രത്യേക ദൗദ്യസംഘം അറസ്റ്റ് ചെയ്തു.

സുഹൃത്തിന് ആരോഗ്യ സർവകലാശാലയിലെ വൈസ് ചാന്‍സലറായി നിയമനം നേടിയെടുക്കുകയായിരുന്നു ലക്ഷ്യം.മധ്യപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സാണ് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. നിലവിൽ വ്യോമസേനയുടെ ഡൽഹിയിലെ പ്രധാന കേന്ദ്രത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. അമിത് ഷായുടെ പിഎ ആണെന്നായിരുന്നു ഫോൺ സംഭാഷണത്തിൽ ശുക്ല പറഞ്ഞത്.

Loading...

ജബൽപൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കല്‍ സയൻസ് സർവകലാശാലയുടെ വിസിയായി ശുക്ലയുടെ പേരാണ് ബഗേല ഗവർണറോടു ശുപാർശ ചെയ്തതെന്ന് എസ്ടിഎഫ് അഡിഷനൽ ഡയറക്ടർ ജനറൽ അശോക് അവാസ്തി പറഞ്ഞു.വിസി നിയമനത്തിനായി ഗവർണറെ വിളിച്ച് ആള്‍മാറാട്ടം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 35–40 വയസ്സിന് ഇടയിൽ പ്രായമുള്ളവരാണു പ്രതികളെന്നും അശോക് വാസ്തി പറഞ്ഞു.വിസി സ്ഥാനത്തേക്കു ശുക്ല നേരത്തേ തന്നെ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ നടപടികളും പുരോഗമിച്ചു വരികയാണ്.

മുതിർന്ന നേതാക്കൾ‌ ശുപാർശ ചെയ്യുക വഴി വിസി സ്ഥാനം ലഭിക്കുമെന്നു കാണിച്ച് ശുക്ല വ്യോമസേനാ ഉദ്യോഗസ്ഥനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഗൂ‍ഢാലോചന നടത്തി മഹാരാഷ്ട്ര ഗവർണറെ വിളിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. നിലവില്‍ ഡല്‍ഹിയിലെ വ്യോമസേന ഹെഡ് ക്വാട്ടേഴ്‌സിലാണ് കുല്‍ദീപ് ജോലി ചെയ്യുന്നത്. നേരത്തെ രാം നരേഷ് യാദവ് മധ്യപ്രദേശ് ഗവര്‍ണറായിരുന്ന സമയത്ത് മൂന്നു വര്‍ഷത്തോളം കുല്‍ദീപ് അദ്ദേഹത്തിനൊപ്പം എ.ഡി.സിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. എം.പി.എം.എസ്.യുവിന്റെ വൈസ് ചാന്‍സലര്‍ പദവിയിലെത്താന്‍ ചന്ദ്രേഷ് കുമാര്‍ ശുക്ല ആഗ്രഹിച്ചിരുന്നതായും അപേക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.