ഇന്ത്യന്‍ വംശജന്‍ ഭാര്യയെയും രണ്ടു മക്കളെയും വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു

തുല്‍സ (ഓക്കലഹോമ): ഇന്ത്യന്‍ വംശജന്‍ ഭാര്യയെയും രണ്ട് ആണ്‍മക്കളെയും വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു. സുധീര്‍ ഖമിത്‌കര്‍ (42) ഭാര്യ സ്മിത (38), മക്കളായ ആര്‍ണവ് (10), ആരുഷ് (6) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം നിറയൊഴിച്ച് സ്വയം ആത്മഹത്യ ചെയ്തതായി തുല്‍സ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് ചെയ്തു.smitha and kid

ഏപ്രില്‍ ഒന്നാം തീയതിയാണ് ഈ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ സംഭവം നടന്നത് ഏപ്രില്‍ 30 തിങ്കളാഴ്ച രാത്രിയിലായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ ഓരോ മുറിയിലും മാറിയാണ് കാണപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

Loading...

വീട്ടില്‍ ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. കൂടാതെ മറ്റു തെളിവുകള്‍ വെളിപ്പെടുത്തുന്നത് പിതാവ് ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്ന ശേഷം സ്വയം നിറയൊഴിച്ച് മരിച്ചതായാണെന്നും പോലീസ് അറിയിച്ചു. ഇവര്‍ ആ വീട്ടില്‍ താമസം തുടങ്ങിയിട്ട് 10വര്‍ഷത്തിലധികമായെന്നും ഇതുവരെയും പോലീസ് റെക്കോര്‍ഡുകളില്‍ കുടുംബകലഹമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൂനയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിതാണ് സുധീര്‍ ഖമിത്കറും കുടുംബവും. മെക്കാനിക്കല്‍ എന്‍ജിനിയറായ സുധീര്‍ കാര്‍ പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന ഒസേകോ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സ്മിത അമേരിക്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥയും. കുറച്ചു ദിവസങ്ങളായി ജോലിക്കു കാണാതിരുന്ന സ്മിതയെ അന്വേഷിക്കാന്‍ പോലീസിനെ അവരുടെ വീട്ടിലേക്ക് അയച്ചപ്പോള്‍ ആണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് കുടുംബക്കാര്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.