ഡാലസ്: നോര്‍ത്ത് ടെക്സാസിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ ഇരുപതാം വാർഷികം മെയ് 2 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഡാലസിൽ നടക്കുന്നു. വൈകുന്നേരം 5:30 നു തുടങ്ങുന്ന ആഘോഷ പരിപാടികൾക്ക് എയർപോർട്ടിനടുത്തുള്ള ഏട്രിയം ഹോട്ടലാണ് പരിപാടികൾക്ക് വേദിയാവുക.
ആധുനിക നഴ്സിംഗ് സമ്പ്രദായത്തിനു തുടക്കമിട്ട ഫ്ലോറൻസ് നൈറ്റിംഗ്‌ഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചു നടക്കുന്ന നഴ്സസ് വാരാഘോഷവും ഇതോടൊപ്പം നടക്കും.
ഇന്ത്യൻ നഴുസ്മാരുടെ നാഷണൽ സംഘടനയായ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (നൈന) യുടെ പ്രസിഡന്റ് സാറ ഗബ്രിയേൽ, മറ്റു പ്രതിനിധികൾ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡണ്ട് ഡോ. ശ്രീനിവാസ് ഗുനുകുല തുടങ്ങി പ്രമുഖർ അതിഥികളായി പങ്കെടുക്കും. ബാങ്ക്വറ്റ്, സാംസ്കാരിക പരിപാടികൾ, മ്യൂസിക് നൈറ്റ് ഉൾപ്പെടെ വിവധ പരിപാടികളും ഉണ്ടാവും.
ഇന്ത്യൻ നഴ്സുമാര്ക്കായി വിവിധ സേവനങ്ങൾ നല്കി വരുന്ന ഈ കൂട്ടായ്മയിൽ ചേർന്ന് പ്രവർത്തിക്കുവാൻ ഈ മേഖലയില പ്രവർത്തിക്കുന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഹരിദാസ് തങ്കപ്പൻ (പ്രസിഡണ്ട്) , മരിയ തോമസ് (വൈസ് പ്രസിഡണ്ട്), ആനി തങ്കച്ചൻ (സെക്രട്ടറി), അന്നമ്മ മാത്യു (ട്രഷറർ), ഏലിക്കുട്ടി ഫ്രാൻസീസ് (പബ്ലിക് റിലേഷൻ) എന്നിവരും ജെസ്സി പോൾ, പ്രിയാ വെസ്‌ലി , മേരി എബ്രഹാം, ലീലാമ്മ ചാക്കോ, എൽസ പുളിന്തിട്ട, സോയി ചാരി , ആലിസ് മാത്യു , ജാക്‌ലിൻ മൈക്കിൾ, ഏലി ഇടിക്കുള എന്നീ എക്സിക്യുട്ടീവ് അംഗങ്ങളും ഉൾപ്പെടുന്ന ശക്തമായ ഒരു നേതൃത്വ നിരയാണ് ഈ വർഷം നഴ്സസ് അസോസിയേഷനു സാരഥികളാവുന്നത്.