ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തുന്ന പ്രത്യാക്രമണങ്ങള്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ പരിക്കുകള്‍ അവഗണിച്ചും ലീവ് റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിച്ച നിരവധി സൈനീകരുണ്ട്.
കഴിഞ്ഞ ദിവസം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം മൂന്ന് സൈനീകനും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റു.
എന്നാല്‍ പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിച്ച് കര്‍മ്മനിരതനാകുകയാണ് ഇവരെല്ലാം. തിങ്കളാഴ്ച പുല്‍വാമില്‍ ജെയ്ഷെ ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ ബ്രിഗേഡിയര്‍ ഹര്ബിര്സിങിന് പരിക്കേറ്റിരുന്നു.
ഭീകരര്‍ക്കെതിരെയുള്ള ആക്രമണം ഇപ്പോഴും പുല്‍വാമയില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സിം?ഗ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ ഉടന്‍ തന്നെ ലീവ് റദ്ദാക്കി ഹര്‍ബിര്‍ സിം?ഗ് ജോലിയില്‍ തിരികെയെത്താന്‍ സന്നദ്ധത അറിയിച്ചു. ലഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന് പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരരെന്ന് കരുതപ്പെടുന്ന മൂന്ന് ഭീകരരനെ ഇല്ലാതാക്കാന്‍ സാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ബ്രിഗേഡിയര്‍ സിംഗ് നേരിട്ട് യുദ്ധമുഖത്തേയ്ക്കാണ് എത്തിയത്. മുന്നില്‍ നിന്ന് സൈന്യത്തെ നയിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ സിംഗാണ്. പരിക്കേറ്റ നിരവധി സൈനികോദ്യോഗസ്ഥര്‍ ഇപ്പോഴും ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ സജീവമാണെന്നും ലഫ്റ്റനന്റ് ജനറല്‍ ധില്ലന് വ്യക്തമാക്കി.
ഭീകരാക്രമണത്തിലും ഏറ്റുമുട്ടലിലും പരിക്കേറ്റ നിരവധി സൈനികര്‍ ഇപ്പോഴും ചികിത്സയിലാണ്. മിക്ക ഉദ്യോഗസ്ഥരും ചെറിയ പരിക്കുകള്‍ അവഗണിച്ച് ഇപ്പോഴും യുദ്ധമുഖത്ത് സജീവമായി നിലകൊളള്ളുന്നുണ്ട്.