കരസേനയിൽ ചേരുന്നോ? ഇപ്പോൾ അപേക്ഷിക്കാം,നടപടിക്രമങ്ങൾ വായിക്കുക, റിക്രൂട്ട്മെന്റ് റാലി ഒക്ടോ: 15മുതൽ 24വരെ

രാജ്യ രക്ഷക്കായി മക്കളെ അയക്കാൻ തയ്യാറാണോ? കരസേനയിൽ ജോലി ചെയ്യാൻ യുവാക്കൾ ആഗ്രഹിക്കുന്നോ? അപേക്ഷിക്കാം ഇപ്പോൾ തന്നെ. ആദ്യം ഓൺലൈനിൽ വിവരങ്ങൾ കൈമാറണം. തുടർന്ന് വിവിധ ഘട്ടങ്ങളായി റിക്രൂട്ട്മെന്റ് നടപടികൾ നടക്കും. ഒക്ടോബര്‍ 15 മുതല്‍ 24 വരെ തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ മൈതാനത്ത് . ആവശ്യമായതിനാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷൻ ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് വേണം.എല്ലാം ഒരു കടലാസിൽ എഴുതിവയ്ച്ചിട്ടേ രജിസ്റ്റ്രേഷൻ നടപടികൾ തുടങ്ങാവൂ:

വിശദമായ വിവരങ്ങൾ.

Loading...

1. സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍

2. സ്വന്തം ഇ-മെയില്‍ ഐഡി
3. വണ്‍ടൈം പാസ്സ് വേര്‍ഡ്
4. വിദ്യാഭ്യാസ യോഗ്യതാ, വയസ്സ്, ജനനത്തിയ്യതി എന്നിവ
5. ഉയരം, തൂക്കം, നെഞ്ചളവ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടിക്രമം

ഒന്നാം ഘട്ടം

1. ഉദ്യോഗാര്‍ത്ഥി http://joinindianarmy.nic.in/ എന്ന വെബ്‌സൈറ്റ് തുറന്ന് Apply/Login link in JCO/OR enrolment ല്‍ ക്ലിക്ക് ചെയ്യുക.
2അപ്പോള്‍ രജിസ്‌ട്രേഷന്‍ പേജ് തുറക്കും. ഇതിനു മുന്‍പ് രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ User Name ഉം Password ഉം ടൈപ്പ് ചെയ്ത് രജിസ്‌ട്രേഷന്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റും.
3. നിര്‍ദേശങ്ങളടങ്ങിയ പേജ് തുറന്നുവരും. നിബന്ധനകള്‍ നല്ലവണ്ണം വായിച്ച് മനസ്സിലാക്കിയശേഷം മാത്രം Continue ബട്ടണ്‍ അമര്‍ത്തുക.

4. ഉദ്യോഗാര്‍ഥി സ്വന്തം വ്യക്തി വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങളും ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, തുടങ്ങിയവ ചേര്‍ക്കുക. തുടര്‍ന്ന്  അനുയോജ്യമായ പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.

5. One Time പാസ്സ് വേര്‍ഡ് അഥവാ OTP ഇ-മെയിലിലും മൊബൈല്‍ നമ്പറിലും അയച്ചു തരും. OTP എന്റര്‍ ചെയ്ത് SUBMIT ബട്ടണ്‍ അമര്‍ത്തുക.

കരസേന റിക്രൂട്ട്‌മെന്റ് റാലി തിരുവനന്തപുരത്ത്

രണ്ടാം ഘട്ടം

6. ഉദ്യോഗാര്‍ഥി യോഗ്യതാപേജ് തുറക്കപ്പെടും. ARO (Army Recruitment Office) ലിങ്ക് പരിശോധിച്ച് ജില്ല, താലൂക്ക്, ഉയരം, ജനനതിയ്യതി/വയസ്സ്, വിവാഹിതനാണോ, പ്രത്യേക വിഭാഗം, ഇതിലേതിലെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തിരുത്താം.

7. CHECK ELIGIBILITY ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
8. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഓരോ തസ്തികയിലേക്കും അപേക്ഷിക്കേണ്ട യോഗ്യതാ മാനദണ്ഡങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കുക. അതിനുശേഷം അനുയോജ്യമായ വിഭാഗം ഏതെന്ന് ഉറപ്പു വരുത്തി ബന്ധപ്പെട്ട APPLY ബട്ടണില്‍ അമര്‍ത്തുക.
9. വിശദമായ നിര്‍ദ്ദേശത്തോടുകൂടിയ വെബ്‌പേജ് ഇപ്പോള്‍ തുറക്കപ്പെടും. CONTINUE ബട്ടണില്‍ അമര്‍ത്തുക.

10. JCO/OR (Junior Commissioned Officer)/(Other Ranks) അപേക്ഷാഫോറം താഴെ കൊടുത്തപോലെ തുറന്നുവരും.
Instruction Personal Information Communication Details Education Details (നിര്‍ദേശങ്ങള്‍ മനസ്സിരുത്തി വായിച്ചതിനുശേഷം മാത്രം ഇതര കോളങ്ങള്‍ പൂരിപ്പിക്കുക.)

Education details പൂരിപ്പിക്കുമ്പോള്‍ പൂര്‍ണമായും പാസായ പരീക്ഷകള്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. പ്ലസ്ടു പൂര്‍ണ്ണമായും പാസ്  ആയിട്ടില്ലെങ്കില്‍ എസ്.എസ്.എല്‍.സി., എന്നു തന്നെയേ എഴുതാവൂ)
11. Personal Infoermation ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി പൂരിപ്പിക്കുക. പേരിന്റെ സ്‌പെല്ലിങ്, ഇനീഷ്യന്‍ എന്നിവ കൃത്യമായി തന്നെ എഴുതുക. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത്  SAVE & CONTINUE ബട്ടണില്‍ അമര്‍ത്തുക.
13. Detalis ല്‍ അമര്‍ത്തി ഏത് വിഭാഗത്തില്‍പ്പെടുന്നു എന്നും കായിക ഇനങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍, എന്‍.സി.സി. തുടങ്ങിയ യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവയും രേഖപ്പെടുത്തുക.
14. SAVE & CONTINUE ബട്ടണ്‍ അമര്‍ത്തുക.

മൂന്നാം ഘട്ടം

15. Educational Details അമര്‍ത്തി കോളങ്ങള്‍ പൂരിപ്പിക്കുക.
16. ADD ബട്ടണ്‍ കൂടി അമര്‍ത്തി പുതുക്കിയ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങള്‍ ഒരു പട്ടികയില്‍ SAVE & SUBMIT ബട്ടണോടുകൂടി പ്രത്യക്ഷപ്പെടും.
17. SAVE & SUBMIT കീ അമര്‍ത്തുക. ഉദ്യോഗാര്‍ഥിയുടെ റോള്‍ നമ്പറോടുകൂടിയ ഒരു പേജ് വരും. ഈ റോള്‍നമ്പര്‍ എഴുതി സൂക്ഷിക്കുക. ഭാവിയില്‍ അപേക്ഷയുടെ സ്ഥിതി അറിയുവാന്‍ ഇത് സഹായകമാകും.

18. റിക്രൂട്ട്‌മെന്റ് റാലിയുടെ 10-15 ദിവസം മുന്‍പ് വരെ ലോഗിന്‍ ചെയ്ത് പ്രിന്റ് എടുത്ത അഡ്മിറ്റ് കാര്‍ഡും വിശദവിവരങ്ങളുമായി റാലി ദിവസം റാലി നടക്കുന്ന സ്ഥലത്ത് കൃത്യസമയം എത്തിച്ചേരണം.
19. Dashboard menu വില്‍ നിന്ന് ഉദ്യോഗാര്‍ഥിക്ക് my profile പരിശോധിക്കാം. നല്‍കിയിരിക്കുന്ന വിവരങ്ങളെല്ലാം കൃത്യവും വ്യക്തവുമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.
20. പുതിയ ഫോട്ടോ അഡ്മിറ്റ് കാര്‍ഡില്‍ ഒട്ടിക്കുക.
21. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ എന്തെങ്കിലും പ്രശ്‌നങ്ങല്‍ നേരിട്ടാല്‍ എല്ലാ രേഖകളും ഏറ്റവും പുതിയ ഫോട്ടോയും സഹിതം [email protected] (Mail to: www.) അയക്കണം.

റാലിക്ക് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

1. എട്ടാംക്ലാസ്, എസ്.എസ്.എല്‍.സി./ പ്ലസ്ടു/മറ്റ് ഉയര്‍ന്ന യോഗ്യതകളുണ്ടെങ്കില്‍ അവയുടെയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നാല് വീതം ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളും. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
2. 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഇംഗ്ലീഷില്‍ എഴുതിയ സത്യവാങ്മൂലം.
3. അടുത്തകാലത്തെടുത്ത 15 പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോകള്‍. പഴകിയതോ കമ്പ്യൂട്ടര്‍ നിര്‍മിതമോ ആയ പടങ്ങള്‍ സ്വീകരിക്കില്ല.

4. തഹസില്‍ദാരുടെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ പക്കല്‍നിന്നുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും ജാതിസര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പുകളും.
5. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍നിന്നോ വില്ലേജ് ഓഫീസില്‍നിന്നോ ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ്. ആറുമാസത്തിനകം ലഭിച്ചതാവണം.
6. ജവാന്മാരുടെ മക്കള്‍, വിമുക്തഭടന്മാരുടെ മക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെയോ വിധവകളുടെയോ സര്‍വീസില്‍ ഇപ്പോഴുള്ളവരുടെയോ മക്കള്‍ ആണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുമുള്ള റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാക്ഷ്യപ്പെടുത്തുന്നവരുടെ നമ്പറും റാങ്കും പേരും വ്യക്തമാക്കിയിരിക്കണം.

7. എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ അവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്‍പ്പുകളും.
8. ക്ലര്‍ക്ക് സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ അപേക്ഷകര്‍ ഡൊയാകില്‍ നിന്നുള്ള ബിസിനസ്സ് പ്രൊഫഷണല്‍ പ്രോഗ്രാമര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണെങ്കില്‍ മുന്‍ഗണന ലഭിക്കും.
9. രേഖകള്‍ എല്ലാം ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കിയതാവണം.

10. കായിക പരീക്ഷയ്ക്ക് ആവശ്യമായ റണ്ണിങ് ഷൂവും ഷോര്‍ട്സും ഉദ്യോഗാര്‍ഥികള്‍ കരുതണം.
11. ചെവിയിലെ വാക്സ് കളയണം.