ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ വിറങ്ങലിച്ച് പാക്കിസ്ഥാന്‍, മരണം 200ന് മുകളില്‍

പുല്‍വാമയിലെ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടിയാണ് ലോകം ഉറ്റുനോക്കിയിരുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചുവെന്നാണ് വിവരം. പാക് അധീനകശ്മീരിലെ ഭീകരരുടെ താവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയാണ് ശക്തമായി ആക്രമിച്ചത്. വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.

ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആക്രമിച്ചത് ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട്. മിറാഷ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നും 1000 കിലോ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നാണ് വിവരം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കാളികളായതെന്നാണ് സൂചന.

Loading...