മിനിമം ബാലൻസിൽ ദരിദ്രരിൽ നിന്നും ഇതുവരെ പിഴിഞ്ഞെടുത്തത് 11,500 കോടി

അക്കൗണ്ടിൽ പണം ഇല്ലാത്തത് കുറ്റം. ഈ കുറ്റത്തിനു ഇന്ത്യയിൽ ദരിദ്രരോട് ബാങ്കുകൾ ചുമത്തിയ പിഴ 5000 കോടിയോളം രൂപ. ഈ വൻ തുക അവരുടെ മിനിമം ബാലൻസ് തികയാതെ കിടുക്കുന്ന നാമ മാത്ര തുകയിൽ നിന്നും ബാങ്കുകൾ കണ്ടുകെട്ടി. എന്തൊരു ദുരന്തവും ക്രൂരതയും!..പിന്നിട്ട നാലു വർഷങ്ങളിലായി രാജ്യത്തെ 24 പൊതുമേഖലാ–സ്വകാര്യ ബാങ്കുകൾ ഈയിനത്തിൽ നേടിയ തുക കേട്ടാൽ അൽപം ഞെട്ടാതെ തരമില്ല – 11,500 കോടി രൂപ.

നങ്ങൾക്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് തികയാതെ..ഇടാനാവാതെ വരുന്ന സാഹചര്യം

Loading...

1) അത്യാവശ്യത്തിനു മുഴുവൻ പണവും ബാങ്കിൽ നിന്നും എടുക്കേണ്ടിവരിക
2) ബാങ്ക് നിഷ്കർഷിക്കുന്ന തുക അക്കൗണ്ടിൽ ഡിപോസിറ്റ് ചെയ്യാൻ കൈയ്യിൽ ഇല്ലാതെ വരിക
3) ദരിദ്രമായ ജീവിത അവസ്ഥയും സാഹചര്യവും

കൃത്യമായി പറഞ്ഞാൽ 2017–18ൽ നേടിയത് 4989.55 കോടി രൂപ. ഇതിൽ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് 3550.99 കോടി രൂപ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് – 2433.87 കോടി രൂപ.  പഞ്ചാബ് നാഷണല്‍ ബാങ്കാണു രണ്ടാം സ്ഥാനത്ത് – 210.76 കോടി രൂപ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടി . . കഴിഞ്ഞ വര്‍ഷം 590.84 കോടി രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇവര്‍ ഈടാക്കിയത്. ആക്‌സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തി. report by ജയ നാരായണൻ

ഇതിനായിരുന്നുവോ രാജ്യത്തേ മുഴുവൻ ജനങ്ങളേ കൊണ്ടും മോദി സർക്കാർ ബാങ്ക് അക്കൗണ്ട് തുറപ്പിച്ചത്. ഒരു വികസിത രാജ്യത്തേ ബാങ്കിങ്ങ് സംവിധാനമല്ല ഇന്ത്യയുടേത്. തീർത്തും ദരിദ്രരാണ്‌ ഗ്രാമവാസികളും, മറ്റും. അവർക്ക് ബാങ്ക് അക്കൗണ്ട് എന്തെന്ന് പോലും അറിയില്ലായിരുന്നു. ബാങ്കുകൾ എന്തെന്ന് അറിയാതെ ജീവിച്ചുവന്ന അവരെ ബാങ്ക് അക്കൗണ്ട് നല്കി സ്വീകരിച്ച് കൊണ്ടുവന്ന് പിഴ കൊടുത്തു. ബാങ്കുകൾ 4 വർഷം കൊണ്ട് മിനിമം ബാലൻസ് വകയിൽ ഒണ്ടാക്കിയ 11,500 കോടി രൂപ സാധാരണക്കാരന്റെ പണം മാത്രമാണ്‌. ദരിദ്രരുടെ പണം. അവർ കൂലി പണി എടുത്തും കുറഞ്ഞ നിരക്കിൽ ജോലി ചെയ്തും ഉണ്ടാക്കിയ നാണയതുട്ടുകളാണ്‌ ആ കോടികൾ.ബാങ്കിൽ മിനിമം ബാലൻസ് ഇല്ലാത്തത് ഇന്ത്യയിൽ പണക്കാർക്കും ടാറ്റക്കും അംബാനിക്കും, അദാനിക്കും അല്ല. രാജ്യത്തേ ദരിദ്ര കോടികളുടെ മാത്രം വിഷയമാണത്. അവരേ ഇത്തരത്തിൽ പിഴിഞ്ഞതിനെതിരേ വൻ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയരണം. പ്രതികരിക്കുക..മിനിമം ബാലൻസ് കടമ്പ മാറണം..മാറ്റിടണം..ദയവായി ഷേർ ചെയ്യുക