ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങി,കാലിഫോര്‍ണിയയില്‍ കാണാതായ ഇന്തോ – അമേരിക്കന്‍ വിദ്യാര്‍ത്ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

കാലിഫോര്‍ണിയ: അടുത്തിടെ കാലിഫോര്‍ണിയയിലെ ഫ്രിമോണ്ടില്‍ നിന്ന് കാണാതായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഥര്‍വ ചിഞ്ച്വഡ്ക്കര്‍ (19)ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത് . ആറടി താഴ്ചയില്‍ കീഴ്‌മേല്‍ മറിഞ്ഞ കാറിനുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഹൈവേ പെട്രോള്‍ അറിയിച്ചു.

ഏകദേശം ആറടി താഴ്ചയില്‍ കലവാറസ് ഹൈവേയില്‍ ചാരനിറത്തിലുള്ള ടൊയോട്ട കാര്‍ മറിഞ്ഞുകിടക്കുന്നതായി സൈക്കിള്‍ യാത്രക്കാരനാണ് പൊലീസില്‍ അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോഗ് ഫുഡ് വാങ്ങാനായി അഥര്‍വ വീട്ടില്‍ നിന്ന് കാറുമായി പുറത്തിറങ്ങിയത്. പിന്നീട് അഥര്‍വയെ കാണാതായി . അതെ സമയം അന്വേഷണത്തില്‍ റോഡിലൂടെ കാര്‍ ഉരസിപോയതിനോ തെന്നി നീങ്ങിയതിന്റെയോ അടയാളങ്ങളൊന്നും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട് .

Loading...