ഇന്ത്യ വീഴുന്നത് ചൈനീസ് കെണിയിലേക്കോ..അമേരിക്കയേ കൈവിട്ട് ചൈനയേ പങ്കാളിയാക്കുന്നു

ഇന്ത്യയുടെ വിദേശ നയം അപകടത്തിലേക്കോ? അറിവിലായ്മയിലേക്കോ. പതിറ്റാണ്ടുകളായുള്ള സുഹൃത്തായ അമേരിക്കയേ കൈവിട്ട് മോദി ചൈനയേ സുഹൃത്താക്കാൻ തീരുമാനിച്ചു. ഉപരോധവും വ്യാപാരച്ചുങ്കം ചുമത്തലും ശീലമാക്കുന്ന യുഎസിനെതിരെ കൈകോർക്കാൻ അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും. രണ്ടു രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടുന്നതിൽ പ്രതിഷേധിച്ചാണു നീക്കം.‘2 വലിയ വികസ്വര രാജ്യങ്ങളും വിപണിയുമാണ് ഇന്ത്യയും ചൈനയും. സാമ്പത്തിക പരിഷ്കരണം, സമ്പദ് വ്യവസ്ഥ എന്നിവയിൽ നിർണായക ശക്തികളായ 2 രാജ്യങ്ങൾക്കും സ്ഥിരതയാർന്ന ചുറ്റുപാട് ആവശ്യമാണ്’– ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് കൗൺസിലർ ജി റോങ് പറഞ്ഞു. ചൈനയും യുഎസും തമ്മിലുള്ള വ്യാപാരബന്ധത്തിലെ ഉരസലിനെപ്പറ്റിയുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ഏറ്റവും പ്രധാനമായ കാര്യം അമേരിക്ക ഇന്ത്യയുടെ ശത്രുവല്ല എന്നതാണ്‌. ചൈനയാണ്‌ ശത്രു. മുമ്പ് ചൈന- ഇന്ത്യാ യുദ്ധത്തിൽ ഇന്ത്യയുടെ അതിർത്തിയിലേക്ക് ഇരച്ചു കയറുകയും ഏകപക്ഷീയമായി ഇന്ത്യൻ ഭൂമി പിടിക്കുകയും ചൈന ചെയ്തിരുന്നു. ആസ്കിൻ ചിയാനിൽ 40000 ചതുരശ്ര കിലോമീറ്റർ സ്ഥലം ചൈന കൈയ്യടക്കി കൊണ്ടുപോയി. ആ സമയത്ത് അമേരിക്ക എത്തിയാണ്‌ ഇന്ത്യൻ ഉപ ഭൂകണ്ഠത്തേ ചൈനീസ് കൈയ്യേറ്റത്തിൽ നിന്നും രക്ഷിച്ചത്. അല്ലായിരുന്നു എങ്കിൽ അരുണാചൽ പ്രദേശ്, കാശ്മീർ, ബംഗാൾ, സിംല എല്ലാം ചൈന കൈയ്യടക്കുമായിരുന്നു.

Loading...

കഴിഞ്ഞമാസം 200 ബില്യൻ ഡോളർ ചൈനീസ് ഉൽപന്നങ്ങൾക്കു യുഎസ് തീരുവ ചുമത്തിയിരുന്നു. 60 ബില്യൻ ഡോളർ യുഎസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. ഹാർലി ഡേവിസൺ ബൈക്കുകൾ ഉൾപ്പെടെയുള്ളവയ്ക്കു വൻ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതു പരാമർശിച്ച് ഇന്ത്യയെ ‘ചുങ്ക രാജാവ്’ എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ തീരുവ കുറച്ചില്ലെങ്കിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വൻതോതിൽ ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

ഈ പശ്ചാത്തലത്തിലാണു സ്വതന്ത്രവും സുരക്ഷിതവുമായ വ്യാപാരത്തിനു നിലകൊള്ളേണ്ടത് അനിവാര്യമാണെന്നു ചൈന നിലപാടെടുക്കുന്നത്. രണ്ടു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെടുന്നതിനെയും ചൈന വിമർശിച്ചു. പ്രശ്നങ്ങളും സമ്മർദവും ഉണ്ടാക്കുന്നതിൽ യുഎസ് പിന്മാറണമെന്നും സൗത്ത് ചൈന കടലിലെ ഇടപെടലുകളെ ഉദ്ദേശിച്ചു ചൈന ആവർത്തിച്ചു. നേരത്തേ, റഷ്യയിൽനിന്ന് ആയുധം വാങ്ങിയതിനു ചൈനീസ് കമ്പനിക്കു യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു