നമ്പര്‍ വണ്‍ ഇന്ത്യന്‍ വാക്‌സിന്‍; ഇന്ന് മുതല്‍ 6 രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ചെയ്യും

കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. കൊവിഡ് വാക്‌സിനുകള്‍ കണ്ടെത്തിയതോടെ മഹാമാരിക്ക് പരിഹാരം കാണാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. വാക്‌സിനുകള്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് ഫലപ്രദമാകുന്ന രീതിയില്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതല്‍ കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് കയറ്റി അയക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്സിന്‍ കയറ്റി അയക്കുന്നത്. ബുധനാഴ്ച മുതല്‍ കയറ്റുമതി ആരംഭിക്കുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. കൊവിഷീല്‍ഡ് വാക്സിനാണ് അയല്‍രാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്യുക. നിരവധി രാജ്യങ്ങള്‍ വാക്സിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന പരിഗണിച്ചാണ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

Loading...

ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കയറ്റുമതിയ്ക്കായി വിവിധ ഏജന്‍സികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഈ രാജ്യങ്ങള്‍. അനുമതി ലഭിച്ചാല്‍ ഉടന്‍ ഇവിടങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും.