കോഴിക്കോട് വിമാനത്താവളം പ്രതിരോധ സേനയ്ക്ക് കൈമാറാൻ അണിയറയിൽ ഗൂഢാലോചന നടക്കുന്നു. മലബാറിന്റെ വികസനത്തിൽ വെള്ളരിപ്രാവായി വന്നിറങ്ങിയ വിമാനത്താവളം 5 ജില്ലകളിലെ പ്രവാസികളുടെ പ്രതീക്ഷയും സ്വപ്നവും ആയിരുന്നു. നീണ്ട സമരം, കാത്തിരിപ്പ്, ടോൾ, യൂസേഴ്സ് ഫീ , സംഭാവന എന്നിവയിലൂടെ മലബാർ ജനത പടുത്തിയർത്തിയ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മീതെ ഇതോടെ കരിനിഴൽ വീഴുകയാണ്‌. വിമാനത്താവളം സേനയ്ക്ക് കൈമാറാൻ കേന്ദ്ര ആഭ്യന്തിര മന്ത്രാലയം ആദ്യ വട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തലാക്കിയിട്ട് ഒരു മാസം ആയി. റൺവേ ബലപ്പെടുത്തൽ നീളം കൂട്ടൽ ജോലികൾ ഒരിടത്തും എത്താതെ കിടക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകരിയുകയാണ്‌ ഈ തലതിരിഞ്ഞ വികസനം. ആദ്യ ഘട്ടത്തിൽ വിദേശ സർവീസുകൾ നിർത്താനും തുടർന്ന് ആഭ്യന്തിര സർവീസുകൾ മാത്രമാക്കി വളരെ കുറഞ്ഞ രീതിയിൽ പരിമിതപ്പെടുത്താനുമാണ്‌ ഗൂഢാലോചന. കണ്ണൂർ വിമാനത്താവളം പൂർണ്ണ രീതിയിൽ ആകുന്ന 2017ഓടെ കരിപൂർ വിമാനത്താവളം പൂർണ്ണമായി സേനയ്ക്ക് കീഴിലാക്കാനാണ്‌ കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിന്റെ നീക്കം.

ഇപ്പോൾ വലിയ വിമാനങ്ങൾ കരിപ്പൂർ അറ്റകുറ്റപ്പണിയുടെ പേരിൽ ഇറക്കുന്നില്ല. റണ്‍വേ ഭാഗികമായി അടച്ചതോടെ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍ തുടങ്ങിയ വലിയ വിമാനംമാത്രം സ്വന്തമായുള്ള കമ്പനികള്‍ കോഴിക്കോട് വിട്ടു. എയര്‍ ഇന്ത്യയാകട്ടെ അവരുടെ ജിദ്ദ, ദമാം എന്നിവിടങ്ങളിേലക്കുള്ള ജംബോ സര്‍വീസുകള്‍ പിന്‍വലിക്കുകയുംചെയ്തു. . ആയിരക്കണക്കിനു പ്രവാസികളാണ്‌ ഇതുമൂലം അനുദിനം നരകിക്കുന്നത്. പ്രവാസികൾ കൊച്ചിയിലും, ബങ്കളൂരിലും, ചെന്നൈയിലുമൊക്കെ ഇറങ്ങി മണിക്കൂറും ദിവസങ്ങളും താണ്ടി നാട്ടിലെത്തുന്നു. വിമാനത്താവളം എന്നു തുറക്കും എന്ന ചോദ്യത്തിനു അധികൃതർ കൈമലർത്തുകയാണ്‌. 10,000ത്തിലേറെ സീറ്റുകളുടെ കുറവാണ് ആഴ്ചയില്‍ കോഴിക്കോട്- ഗള്‍ഫ് മേഖലയില്‍ ഉണ്ടായത്. സാഹചര്യം ചൂഷണം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ചെറിയവിമാനങ്ങളുള്ള കമ്പനികള്‍ നിരക്കുകള്‍ 400 ഇരട്ടി വരെ വര്‍ധിപ്പിച്ചു.

Loading...

റണ്‍വേയുടെ നീളക്കുറവും ബലക്ഷയവുമാണ് ഇവിടത്തെ പ്രധാനപ്രശ്‌നം. 1988ല്‍ 60ദശലക്ഷം ക്യുബിക് മണ്ണ് ഉപയോഗിച്ച് റണ്‍വേ ഉയര്‍ത്തി. 6000 അടി മാത്രം നീളമുണ്ടായിരുന്ന റണ്‍വേ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് 2001ലാണ് 9000 അടിയാക്കിയത്. എന്നാല്‍ 2011ഓടെ റണ്‍വേയില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. 2013ല്‍ അടിക്കടി വിള്ളല്‍ വീണതോടെ കോഴിക്കോട്ട് വലിയവിമാനങ്ങള്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ പഠനത്തില്‍ മണ്‍പാളികളില്‍ വെള്ളമിറങ്ങിയതിനാല്‍ പലസ്ഥലങ്ങളിലും ബലക്ഷയമുള്ളതായി കണ്ടെത്തി. മംഗലാപുരം വിമാനാപകടത്തോടെ കോഴിക്കോട്ടെ റണ്‍വേയുെട നീളം 13,000 അടിയെങ്കിലുമാക്കാതെ വലിയവിമാനങ്ങള്‍ ഇറക്കരുതെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഉത്തരവിറക്കി. ഇതിന്റെ ചുവടുപിടിച്ചാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് കോഴിക്കോട്ട് നിര്‍ത്തിയത്.