സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു; സൗദിയിലെ മലയാളി ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: വിദേശത്തിരുന്ന് സ്ത്രീകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിലായി. മലയാളിയായ ജീവനക്കാരനാണ് പിടിയിലായത്. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനായ ബാലരാമപുരം തേമ്പാമുട്ടം വാറുവിളാകത്ത് പ്രവീൺ കൃഷ്ണ(29) ആണ് പിടിയിലായത്.

കഴിഞ്ഞ ഒന്നര വർഷമായി, ഇയാൾ നിരവധി സ്ത്രീകളെ ഇയാൾ ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. നെയ്യാറ്റിൻകര സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ്, റൂറൽ സൈബർ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച നാട്ടിലെത്തിയ പ്രവീണിനെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.ആർസിസിയിലെ ഡോക്ടർമാരേയും ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ഫോൺ സ്പുഫിങ് നടത്തിയും ഇന്റർനെറ്റ് കോളുകളിലൂടെയുമാണ് ഇയാൾ സ്ത്രീകളെയടക്കം ശല്യം ചെയ്തിരുന്നത്. ആർസിസിയിലെ ഒരു ജീവനക്കാരനെ കുടുക്കാനാണ് അയാളുടെ നമ്പരിൽനിന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം ഡോക്ടർമാരെ വിളിച്ചു മോശമായി സംസാരിച്ചിരുന്നത്.

Loading...