ചൈനാ അതിർത്തിയിൽ നിരീക്ഷണ പറക്കൽ നടത്തിയ വ്യോമസേനാ വിമാനം അപ്രത്യക്ഷമായി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായി. ചൈന അതിർത്തിയിലാണ്‌ സംഭവം തേസ്പുരിനു വടക്ക് 60 കിലോമീറ്റർ ദൂരെ വച്ച് ചൈന അതിർത്തിക്കു സമീപം വെച്ച് വ്യോമസേനയുടെ സുഖോയ്-30 വിമാനം കാണാതായത്.

നിരീക്ഷണപ്പറക്കലിനിടെയാണ് അസമിലെ തേസ്പുരിൽനിന്നു പുറപ്പെട്ട വിമാനമാണ് തേസ്പുരിനു വടക്ക് 60 കിലോമീറ്റർ ദൂരെ വച്ച് ചൈന അതിർത്തിക്കു സമീപം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദൈനംദിന നിരീക്ഷണനുപോയ വിമാനമാണ് കാണാതായത്.

Loading...