ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങള്‍ എത്രയം വേഗം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാന്‍ സെല്ലിലാണ് വിവരം അറിയിക്കേണ്ടതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും രണ്ടു ഘട്ടങ്ങളായി കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തേക്ക് തിരികെ എത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്ബനികളില്‍ ജോലി ചെയ്യുന്ന പല ഇന്ത്യക്കാരും അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി.
0091-11-49016783, 0091-11-49016784, 0091-11-49016785 എന്നീ നമ്ബറുകളിലും 0091-8010611290 എന്ന വാട്‌സ്‌ആപ്പ് നമ്ബറിലുമാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. [email protected] എന്ന ഇമെയില്‍ വിലാസത്തിലും വിവരങ്ങള്‍ അറിയിക്കാം.
അഫ്ഗാന്‍ സ്വദേശികള്‍ക്ക് ഇ-എമര്‍ജന്‍സി വിസ സൗകര്യവും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഇ-വിസ പോര്‍ട്ടലിനായി https://indianvisaonline.gov.in/evisa/Registration എന്ന വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കാം.