വൻ ശക്തികളേ മറികടന്ന് ഇന്ത്യക്ക് വൻ സാമ്പത്തിക കുതിപ്പ്, ജിഡിപി 16% ത്തിലേക്ക്

സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ അത്യുജ്ജ്വലമായ കുതിച്ച് ചാട്ടം. ലോക മഹാ ശക്തികളേ എല്ലാം അമ്പരപ്പിച്ച് കോവിഡാനന്തിരം ഈ സാമ്പത്തിക വർഷത്തിലേ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തിര ദേശീയ ഉല്പാദനം 13.5 ശതമാനമായി കുതിച്ച്ചുയർന്നു. കോവിഡാനന്തിര ലോകം ഭാരതത്തിന്റേതാകും എന്ന രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ കോവിഡ് സമയത്തേ പ്രഖ്യാപനം ഇതാ അക്ഷരം പ്രതി നടപ്പാകുന്നു.ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആയ എൻഎസ്ഒ ബുധനാഴ്ച പുറത്തുവിട്ട കണക്കുകളുടെ വിശദാംശങ്ങൾ എക്സ്ക്ളൂസീവായി കർമ്മ ന്യൂസിനു ലഭിച്ചിരിക്കുകയാണ്‌. മലയാളത്തിൽ ആദ്യമായി ഇത് അറിയിക്കുന്നതും വാർത്തയാക്കുന്നതും കർമ്മ ന്യൂസ് ആയിരിക്കും.

2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ജി ഡി പി 13 മുതൽ 16.2 ശതമാനം വരെ വരുമെന്നാണ്‌ കണക്കുകൾ വരുന്നത്. ഇത് വയ്ച്ച് നോക്കുമ്പോൾ ഇന്ത്യക്ക് ചുറ്റും തകർന്ന് തരിപ്പണമായ ശ്രീലങ്കയും, ബംഗ്ളാദേശും, അഫ്ഗാനിസ്ഥാനും, പാക്കിസ്ഥാനും, നേപ്പാളും, മ്യാന്മറും എല്ലാം നിന്ന് തകർന്ന് കിതയ്ക്കുമ്പോൾ നമ്മൾ ചുവട് വയ്ക്കുന്നത് ലോകത്തിന്റെ നിറുകയിലേക്കാണ്‌. മാത്രമല്ല ചൈനയിൽ വലിയ വ്യാവസായിക മാന്ദ്യമാണ്‌. പണപെരുപ്പവും കയറ്റുമതിയുടെ കുറവും ചൈനയെ വരിഞ്ഞ് മുറുക്കുന്നു. ചൈനയുടെ ജി ഡി പി ഇന്ത്യക്കും താഴെയാണ്‌ എന്നുള്ളതാണ്‌.

Loading...

യഥാർത്ഥ ജിഡിപി വളർച്ചാനിരക്കിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇരട്ട അക്കത്തിൽ വളരുമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കാക്കിയിരുന്നു.2021-22 ജനുവരി-മാർച്ച് പാദത്തിൽ അതായത് തൊട്ട് മുമ്പുള്ള പാദത്തിൽ ഇന്ത്യയുടെ ജി ഡി പി വെറും 4.1 ആയിരുന്നു. അവിടെ നിന്നാണ്‌ 16 ശതമാനത്തിലേക്ക് അടുത്ത് നില്ക്കുന്ന വൻ കുതിച്ച് ചാട്ടം ഭാരതം നടത്തിയത്. ഇന്ത്യയേ ലോകത്തേ സാമ്പത്തിക മാന്ദ്യത്തിനു തൊടാനായിട്ടില്ല. ലോകമാകെ ഉക്രയിൻ റഷ്യ യുദ്ധം ബാധിച്ചപ്പോൾ ഭാരതം തല ഉയർത്തി ഒന്നും സംഭവിക്കാതെ മുന്നോട്ട് കുതിക്കുകയായിരുന്നു.സർക്കാർ കണക്കുകൾ പ്രകാരം, ജൂൺ പാദത്തിൽ സ്ഥിരമായ നിബന്ധനകളിൽ അടിസ്ഥാന വിലയിൽ മൊത്ത മൂല്യവർദ്ധന 12.7 ശതമാനം ഉയർന്നു.എൻഎസ്ഒയുടെ കണക്കുകൾ പ്രകാരം, പൊതുഭരണം, പ്രതിരോധം, മറ്റ് സേവനങ്ങൾ എന്നിവയുടെ ജിവിഎ 26.3 ശതമാനം ഉയർന്നു./വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ യുടെ വളർച്ച 25.7 ശതമാനം ഉയർന്നു.നിർമാണ വിഭാഗം 16.8 ശതമാനം വളർച്ച നേടിയപ്പോൾ വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവ 14.7 ശതമാനം ഉയർന്നു. കൃഷി, വനം, മത്സ്യബന്ധനം എന്നീ മേഖലകളിൽ ജിവിഎയിൽ 4.5 ശതമാനം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

മറ്റൊരു ആശ്വാസകരമായ കാര്യം ഇന്ത്യയുടെ കടം കുറയുകയാണ്‌. ഓർക്കണം ഒരുകാലത്ത് പണം ഇല്ലാതെ ലണ്ടനിൽ വിമാനത്തിൽ സ്വർണ്ണം കൊണ്ടുപോയി പണയം വയ്ക്കേണ്ടി വന്ന ഇന്ത്യ കടത്തിൽ മുങ്ങിയത്. എന്നാൽ പുതിയ ഇന്ത്യ കടത്തിൽ നിന്നും കര കയറുകയാണ്‌. മുൻ വർഷം ജി .ഡി.പിയുടെ 21. 3 ശതമാനം ആയിരുന്ന കടം ഈ പാദത്തിൽ 20. 5 ആയി കുറഞ്ഞു. അതായത് രാജ്യത്തിന്റെ കടത്തിന്റെ തോത് ആഭ്യന്തിര വരുമാനത്തിന്റെ 20.5% ആകുമ്പോൾ നമുക്ക് ഇത് കൃത്യമായി മനസിലാക്കാൻ കേരളത്തിന്റെ കടം കൂടി അറിയണം. വരുമാനത്തിന്റെ 37.18 % കടമാണ്‌ കേരളത്തിൽ. ദേശീയ സരാസരി 20 ശതമാനത്തിൽ നില്ക്കവേയാണ്‌ കേരളം കടം കയറി മുടിച്ച് 37നും മുകളിൽ എത്തി നില്ക്കുന്നത്.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വലരെ ഭദ്രമാണ്‌ എന്ന് തന്നെയാണ്‌ ഇതെല്ലാം കൃത്യമായി സൂചിപ്പിക്കുന്നത്. ഇന്ത്യ അതിന്റെ സരിയായ പാതയിലൂടെയും ട്രാക്കിലൂടെയും നീങ്ങുകയാണ്‌. യഥാർത്ഥത്തിൽ, ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈ കാലയളവിൽ ധനക്കമ്മി – ചെലവും വരവും തമ്മിലുള്ള വ്യത്യാസം – 3,40,831 കോടി രൂപയായിരുന്നു.

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി.ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി.ഡി.പി. ലോകത്തിലേ 193 രാജ്യങ്ങളിൽ 6മത്തേ സാമ്പത്തിക ശക്തിയാണ്‌ ഇന്ത്യ. 3.09 ട്രില്യൺ ഡോളറിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ എത്തി എന്നാണ്‌ ഏറ്റവും പുതിയ റിപോർട്ടുകൾ. അഴിമതി രഹിത ഇന്ത്യ ഇന്ത്യ എന്നതും അഴിമതി കുറച്ചതും ഇന്ത്യയേ മുന്നേറ്റത്തിൽ സഹായിച്ചു. മാത്രമല്ല ഡിജിറ്റൽ പേയ്മെന്റുകൾ വന്നത് നികുതി വെട്ടിപ്പ് തടയാൻ കാരണമായി. 2 ലക്ഷം കോടി രൂപ അഴിമതി തടഞ്ഞതിലൂടെ 3 കൊല്ലം കൊണ്ട് രാജ്യത്തിന്റെ ഖജനാവിൽ എത്തുകയായിരുന്നു.

അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ പ്രധാനമായും കൈക്കൂലി കൊടുക്കില്ല എന്ന മനസ്ഥിതി പൊതുജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. ന്യായമായും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ അല്‍പ്പം വൈകിയാലും ലഭിക്കും. അതിനുള്ള ക്ഷമയാണ് വേണ്ടത്. അഴിമതി പണം ധാരാളമായി ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിനും ഭാവിയില്‍ മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ്. നോട്ട് നിരോധനം വന്നതോടെ പണം സൂക്ഷിച്ചു വെക്കുന്നവരുടെ എണ്ണം കുറഞ്ഞു. മാത്രമല്ല രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാട് കൂടിയതോടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന് കൃത്യമായ രേഖയായി. ഇതോടെ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ട അവസ്ഥയുമായി. അഴിമതിക്കും കൈകൂലിക്കും പ്രധാന കാരണം മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്ന കുറഞ്ഞ ശമ്പള നിരക്കായിരുന്നു. പക്ഷെ ഈ അടുത്ത കാലത്തുണ്ടായ ശമ്പള പരിഷ്‌കരണങ്ങള്‍ തികച്ചും മാന്യമാണ്. അതിനാൽ തന്നെ സർക്കാർ ഓഫീസുകളിൽ കരാറുകാരും ജനങ്ങളും നല്കുന്ന കൈക്കൂലികൾ ഒഴിവാക്കണം. കരാറുകാരും പദ്ധതികൾ നറ്റത്തുന്നവരും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കൈകൂലി നല്കുമ്പോൾ പദ്ധതി ചിലോവ് ഉയരുന്നു. ധന കമ്മി കൂടുന്നു. ജി ഡി പി വരെ കുറയുകയും രാജ്യം തകരുകയും ചെയ്യും. ഇത്നെ എല്ലാം ഒരു പരിധിവരെ തരണം ചെയ്ത് അഴിമതി ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞു. അവസാനത്തേ അഴിമതിയു ഇല്ലാതാക്കുകമെന്നും അഴിമതി രാജ്യത്തേ ചിതൽ പോലെ നശിപ്പിക്കും എന്നും പ്രധാനമന്ത്രി സ്വാന്തന്ത്ര്യ ദിന പ്രസംഗത്തിലും പറഞ്ഞിരുന്നു