ഉത്തര്‍പ്രദേശ്: മുഖത്ത് വലിയ ഒരു മുഴയുമായി പിറന്ന ഇന്ത്യന്‍ പെണ്‍കുട്ടി ഹൈന്ദവ ദൈവമായ ഗണപതിയുടെ അവതാരമായി കരുതി ജനം ആരാധിക്കുന്നു. ഈ കുട്ടിയുടെ മൂക്കിന്റെ സ്ഥാനത്താണ് ഈ അവയവം ഉള്ളതു്‌. വ്യാഴാഴ്ച പിറന്ന ഈ കുട്ടിക്ക് ഇതുവരെയും പേരിട്ടിട്ടില്ല.

ജീനുകളിലുണ്ടായ പരിവര്‍ത്തവും, പോഷകാഹാര കുറവും ആയിരിക്കാം ഇത്തരം ഒരു മുഴ കുട്ടിയുടെ മുഖത്ത് ഉണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ തദ്ദേശവാസികള്‍ ഡോക്ടര്‍മാരുടെ ആ വാദം സ്വീകരിക്കാന്‍ തയ്യാറല്ല. അവര്‍ പറയുന്നത് ഇത് ദൈവ പ്രവര്‍ത്തി ആണെന്നാണ്. കൂടാതെ കുട്ടി ജനിച്ച സമയം തൊട്ട് നാട്ടുകാര്‍ ഗണപതി ഭഗവാനെ പുകഴ്ത്തിയുള്ള പാട്ടും ഡാന്‍സും ആരംഭിച്ചു കഴിഞ്ഞു.ganesh

Loading...

കുട്ടിയെ കാണാന്‍ വലിയ ജനത്തിരക്കാണെന്നും ജനങ്ങള്‍ ദേശത്തിന്റെ നാനാഭാഗത്തുനിന്നും എത്തിക്കൊണ്ടിരിക്കുന്നതായും ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിക്ക് കുറച്ചുകൂടി പ്രായമാകുമ്പോള്‍ ആവശ്യമെങ്കില്‍ ശസ്ത്രക്രിയ നടത്തി മുഴ എടുത്തുകളയാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പഴവര്‍ഗ്ഗങ്ങളുടെ വില്പനക്കാരനായ ഓം പ്രകാശ് ആണ് പിതാവ്. മാതാവ് സര്‍വേഷ്. ആറുഭാഗ്യങ്ങള്‍ കുട്ടിയുടെ ജനനം കൊണ്ട് കൈവരുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍. അനുഗ്രഹം തേടി ആള്‍ക്കാര്‍ കൂടിയതോടെ തങ്ങളുടെ നല്ലകാലം പിറന്നെന്നാണ്‌ കുട്ടിയുടെ പിതാവ്‌ ഓം പ്രകാശ്‌ പറയുന്നത്‌. ദിനംപ്രതി 250 രൂപ മാത്രം വരുമാനം ഉണ്ടായിരുന്ന ഈ പഴവര്‍ഗ്ഗങ്ങളുടെ കച്ചവടക്കാരന്‌ ഇപ്പോള്‍ കൈനിറയെ കാശാണ്‌. മൂക്കിനെ മറച്ച്‌ വശങ്ങളിലായി പ്രത്യക്ഷപ്പെട്ടിട്ടുള്ള മുഴകളാണ്‌ തുമ്പിക്കൈയ്യായി ആള്‍ക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്‌. ഇത്‌ പോഷകാഹാരക്കുറവ്‌ കൊണ്ടുണ്ടായ ജനിതകവൈകല്യമാണെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. മുമ്പും തുമ്പിക്കൈയ്യുമായി ഒരു ആണ്‍കുട്ടി ജനിച്ചിരുന്നെന്നും അവന്‍ അധികകാലം ജിവിച്ചില്ലെന്നും പെണ്‍കുട്ടിയുടെ കാര്യത്തില്‍ വീട്ടുകാര്‍ എത്രയും പെട്ടെന്ന്‌ ശരിയാക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കണമെന്നുമാണ്‌ ഡോക്‌ടര്‍മാരുടെ ഉപദേശം.

ഇതാദ്യമല്ല ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയെ ദൈവമായി കരുതി ആരാധിക്കുന്നത്. 2008-ല്‍ രണ്ടുതലയുമായി പിറന്ന ഒരു പെണ്‍കുട്ടിയെ ദുര്‍ഗാദേവി എന്നു കരുതി അന്ന് ആളുകള്‍ ആരാധിച്ചിരുന്നു.