ജവാനെയും ആറ് വയസുള്ള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാനെയും ആറ് വയസുള്ള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറില്‍ വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ മരിച്ചത്. സാഹിദ് ദാസ് എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. അനന്ത്‌നാഗില്‍ കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് സിആര്‍പിഎഫ് ജവാനെയും ബാലനെയും സാഹിദ് ദാസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപെടുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച ശ്രീനഗറിലെ മാല്‍ബാഗില്‍ സിആര്‍പിഎഫും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് സാഹിദ് ദാസിനെ വകവരുത്തിയത്.

Loading...