ഇന്ത്യന്‍ എംബസ്സി പ്രവാസികളെ ചൂഷണം ചെയ്യുന്നു

ആഭ്യന്തരകലാപ രൂക്ഷിതമായ ലിബിയയില്‍ നിന്നും നാട്ടിലെത്താന്‍ കഷ്ടപ്പെടുന്ന പ്രവാസികളെ ഇന്ത്യന്‍ എംബസി അധികൃതര്‍ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. നാട്ടിലെത്തിക്കാന്‍  ആയിരം ഡോളറിനു മുകളില്‍ ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് ഇന്ത്യന്‍ എംബസി വിലപേശിവാങ്ങുന്നതായാണ് അറിയുന്നത്.

മിസൈലുകളും വെടികളും ചീറിപ്പായുന്ന യുദ്ധഭൂമിയിലെ ഭീതിപ്പെടുത്തുന്ന അരക്ഷിതാവസ്ഥയില്‍ നിന്നും എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ പാടുപെടുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യയ്ക്കാരോടാണ് ഈ ക്രൂരത. എന്തും സംഭവിക്കാവുന്ന അവസ്ഥയില്‍ ജീവന്‍ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ആയിരങ്ങളോടാണ് ഇന്ത്യന്‍ എംബസി ഈ പിടിച്ചുപറി നടത്തുന്നത്.

Loading...

സനായിലെ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴസുമാരോട് കേരളത്തില്‍ നിന്നും കപ്പലുകള്‍ അയച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ എംബസി തയാറാകുന്നില്ല. സനായിലെ അല്‍ ജുമോറി, അല്‍ സബെയന്‍, തവ്‌റോ, കുവൈത്ത് ആശുപത്രി തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സ്ഥാപനങ്ങളിലും ആയിരക്കണക്കിനു മലയാളികളാണ് ജോലിചെയ്യുന്നത്. ഒന്നു പുറത്തിറങ്ങാന്‍ പോലുമാകാതെ നരകിക്കുകയാണ് ഇവരില്‍ ഭൂരിഭാഗവും.
air strike yemen
നഴ്‌സുമാര്‍ ഭയന്ന് സ്വന്തം താമസ സ്ഥലത്തേക്കു പോകാതെ ആശുപത്രിയില്‍ തന്നെ കഴിയുകയാണ്. ഇവരുടെ ആശുപത്രിയ്ക്ക് സമീപമുള്ള സൈനിക കേന്ദ്രത്തില്‍ നിന്നും നിലയ്ക്കാത്ത വെടിയൊച്ചകളാണ് കേള്‍ക്കുന്നത്.  എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ഒറ്റ പ്രാര്‍ത്ഥനയെ ഇവര്‍ക്കുള്ളു. പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭക്ഷണം നേരത്തെ വാങ്ങിവെച്ചാണ് ഇവര്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. അതും കൂടി കഴിഞ്ഞാല്‍.. പരിരക്ഷിക്കേണ്ട കൈത്താങ്ങാവേണ്ട സ്വന്തം രാജ്യത്തെ എംബസിയാണ് നഴ്‌സുമാരോട് ഈ ക്രൂരത കാണിക്കുന്നത്.

എന്നാല്‍ ഇവരെ നാട്ടിലെത്തിക്കാന്‍ നാവികസേനയുടെ 4 കപ്പലുകളും വിമാനങ്ങളും ഇതിനോടകം അവിടേക്ക് തിരിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളില്‍ ഇവരെ എത്തിച്ച് അവിടെനിന്നും കൊണ്ടുപോരാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നതെന്നു കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

രണ്ടു വിമാനങ്ങള്‍ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ എത്തിയിട്ടുമുണ്ട്. അനുമതി ലഭിച്ചാല്‍ അടുത്തദിവസം തന്നെ 400 പേരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്രഗവണ്മെന്റിന്റെ അനുമതി കൂടാതെയാണ് ഇപ്പോള്‍ എംബസ്സി അധികൃതര്‍ നടത്തുന്ന ഈ പിടിച്ചുപറിയെന്നാണ് അറിയുന്നത്.