ദുബൈ: പാസ്പോർട്ട് അപേക്ഷ നല്കി 6 മുതൽ 8 ആഴ്ച്ചവരെ കാത്തിരിക്കുന്നത് ഇനി പഴയകാല ചരിത്രം. അപേക്ഷിച്ചാൽ 5ദിവസത്തിനുള്ളിൽ പാസ്പോർട്ട്. അതിവേഗ നടപടി ക്രമത്തിൽ പാസ്പോർട്ട് നല്കുന്ന ആദ്യത്തേ ഇന്ത്യൻ എംബസിയായി ദുബൈ മാറി.പാസ്പോര്‍ട്ട് സേവനം സംബന്ധിച്ച കാലവിളംബം പൂര്‍ണമായും പരിഹരിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ ഇനി അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭുഷണ്‍ അറിയിച്ചു.

ദുബൈയിൽ നടപ്പാക്കിയ ഹൈടെക് വേഗത ലോകത്തിലേ പ്രധാനപ്പെട്ട രാജ്യങ്ങളിൽ സ്ഥിതിചെയുന്ന എംബസികളിലേക്കും നടപ്പാക്കാൻ ഒരുങ്ങുകയാണ്‌ വിദേശ്യകാര്യ വകുപ്പ്. ഏറ്റവും അധികം പാസ്പോർട്ട് വിതരണം ചെയ്യുന്ന ദുബൈയിലാണ്‌ നൂതന രീതി ആദ്യം നടപ്പിലാക്കിയത്. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കോണ്‍സുല്‍ ജനറല്‍. പി.ഐ.ഒ കാർഡുകൾ ഒ.സി.ഐ കാർഡുകളിലേക്ക് മാറ്റുന്ന നടപടികൾ തുടരുന്നതായും എല്ലാ പി.ഐ.ഒ കാർഡുടമകളും ഇത് ഉപയോഗപ്പെടുത്തനം എന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ജൂൺ അവസാനം വരെ കാലാവധി നിട്ടിയിട്ടുണ്ട്. അതിനു ശേഷം പി.ഐ.ഒ കാർഡുകൾ യാത്രാ രേഖയായി പരിഗണിക്കില്ലെന്നും അറിയിച്ചു

Loading...

പിന്നിട്ട ഒരു മാസത്തിനുള്ളില്‍ 35,000 പാസ്പോര്‍ട്ടുകളാണ് നടപടി പൂര്‍ത്തിയാക്കി വിതരണം ചെയ്തത്. കൈ കൊണ്ടെഴുതിയ പാസ്പോര്‍ട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനത്തെ തുടര്‍ന്നാണ് ഇത്രയേറെ പാസ്പോര്‍ട്ടുകള്‍ ഒരുമിച്ച് നല്‍കേണ്ടി വന്നത്.  പാസ്പോര്‍ട്ട് ലഭിക്കാന്‍ മാസത്തിലേറെ കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു രൂപപ്പെട്ടത്. ഇതു സംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അധികൃതരുടെ വിശദീകരണം. ഇന്ത്യക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്ന നയതന്ത്ര കേന്ദ്രമാണ് ദുബൈ കോണ്‍സുലേറ്റ്. 16,000 മുതല്‍ 18,000 വരെയുള്ള പാസ്പോര്‍ട്ടുകളാണ് ഓരോ മാസവും ഇന്ത്യന്‍ കോണ്‍സുലേറ്റ് വിതരണം ചെയ്യുന്നത്.

പാസ്പോര്‍ട്ടിനായി അപേക്ഷിച്ചവര്‍ക്ക് അനുവദിച്ചുകിട്ടാന്‍ കാലതാമസം ഉണ്ടായാല്‍ ദുബൈ​‍്മീ.ഗൊവ്.ഇൻ എന്ന വിലാസത്തില്‍ അറിയിക്കണം.
അതിനിടെ, പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായി യു.എ.ഇയില്‍ രണ്ടു മാസത്തിനകം പുതിയ ഒൗട്ട്സോഴ്സിങ് സേവന വിഭാഗം വരും. നേരത്തെ, ടെണ്ടര്‍ ക്ഷണിച്ചത് പ്രകാരം ലഭിച്ച അപേക്ഷകളില്‍ അവസാനവട്ട പരിശോധനകള്‍ നടക്കുകയാണെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.