6.25ലക്ഷം ഇന്ത്യക്കാർ ഒപ്പിട്ട പ്രമേയം അമേരിക്ക തള്ളി, പാക്കിസ്ഥാനേ ഭീകര രാജ്യമായി പ്രഖ്യാപിക്കില്ല

ഒടുവിൽ അമേരിക്ക പറ്റിച്ചു. 6.25ലക്ഷം ഇന്ത്യക്കാർ പാക്കിസ്ഥാനെതിരേ ഒപ്പിട്ട പ്രമേയം ചവറ്റുകുട്ടയിലേക്ക്. ലോകമെങ്ങും ശ്രദ്ധയാകർഷിച്ച പാക്കിസ്ഥാനേ ഭീകര രാജ്യമാക്കി പ്രഖ്യാപിക്കാനുള്ള അമേരിക്കൻ ഇന്ത്യക്കാരുടെ നീക്കത്തേ തള്ളി വൈറ്റ് ഹൗസ് പാക്കിസ്ഥാന്റെ മാനം കാത്തു. പാക്കിസ്ഥാനേ ഭീകര രാജ്യമായി പ്രഖ്യാപിക്കാൻ അമേരിക്കൻ ഇന്ത്യക്കാർ ഒപ്പിട്ട പ്രമേയം വൈറ്റ് ഹൗസ് മരവിപ്പിച്ചു. പ്രമേയം പരിഗണിക്കില്ലെന്നും, ഓൺലൈനിൽ ഇനി ആർക്കും ഇതിൽ ഒപ്പിടാൻ ആകില്ലെന്നും   വൈകാതെ നീക്കം ചെയ്യുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഒപ്പിടുന്നതിൽ സ്വീകരിക്കേണ്ട നിബന്ധനകൾ പാലിച്ചില്ലെന്നും, അനേകം ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായും വൈറ്റ് ഹൗസ് വ്യക്തമാക്കിയാണ്‌ ഇന്ത്യക്കാരുടെ പ്രമേയം തള്ളിയത്.

exclusive-newsപാക്കിസ്ഥാനേ ഭീകര രാജ്യമായി പ്രഖ്യാപിക്കാൻ 1ലക്ഷം ഇന്ത്യക്കാർ ഒപ്പിട്ട് നിവേദനം നല്കാൻ തീരുമാനിക്കുകയായിരുന്നു. വൈറ്റ് ഹൗസിലേക്ക് നല്കാൻ ഇതിനായി പരാതിക്കാർക്ക് വൈറ്റ് ഹൗസ് വെബ് പേജിലേ സൗകര്യവും ഏർപ്പെടുത്തി. എന്നാൽ വൈറ്റ് ഹൗസ് വെബ്സൈറ്റിലേ നടപടിക്രമങ്ങൾ പാലിച്ചിലെൽന്നും, ശരിയായ ഒപ്പുകൾ ആണോ വന്നതെന്ന് സംശയമുണ്ടെന്നും അമേരിക്ക പറയുന്നു. ഇതിനകം 625,723 ഓളം ഇന്ത്യക്കാർ ഇതിൽ ഒപ്പിട്ടുകഴിഞ്ഞു. അമേരിക്കയിൽ ഇന്ത്യക്കാർ നടത്തിയ ഒപ്പുശേഖരണം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രവാസി ഇന്ത്യക്കാർ ഒന്നടങ്കം ഒപ്പിടാൻ രംഗത്തേക്ക് വരികയായിരുന്നു. എന്നാൽ ഇപ്പോഴത്തേ നീക്കങ്ങൾ ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി. ഇതേ സമയം ഇന്ത്യയേ ഭീകര രാജ്യമായി പ്രഖ്യാപിക്കനമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലേ പാക്കിസ്ഥാൻ പാക്കിസ്ഥാൻ പ്രവാസികൾ ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കുകയാണ്‌. ബലൂചിസ്ഥാനിൽ ഇന്ത്യ ഭീകരവാദം ഉണ്ടാക്കുന്നുവെന്നാണ്‌ പറയുന്നത്.

Loading...