ന്യൂഡല്‍ഹി: ജനറല്‍ ട്രെയിന്‍ ടിക്കറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനായി പുതിയ മൊബൈല്‍ ആപ്പുമായി റെയില്‍വേ എത്തുന്നു. പുതുയ ആപ്പ് ഇന്ന് മുതല്‍ നിലവില്‍വരും. ആപ്പ് നിലവില്‍ വരുന്നതോടെ പേപ്പര്‍ രഹിത ടിക്കറ്റുകള്‍ എന്ന ആശയം കൂടാതെ ടിക്കറ്റ് കൗണ്ടറുകളിലെ നിലക്കാത്ത തിരക്കിനും പരിഹാരമാകുമെന്ന് റെയില്‍വേ അറിയിച്ചു. ജനറല്‍ ടിക്കറ്റ് കിട്ടാന് ഇനി നീണ്ട ക്യൂ നില്ക്കേണ്ട ആവശ്യമില്ല. ക്യൂ നിന്ന് ട്രെയിന്‍ കിട്ടാതാകുമെന്ന ആകുമെന്ന പേടിയുംവേണ്ട.
ആപ്പിന്റെ സഹായത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ ഇനി ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കേണ്ട ആവശ്യമില്ലയെന്നതാണ് പ്രധാന ഗുണം. ടി.ടി.ഇ ആവശ്യപ്പെട്ടാല് സെല്‍ ഫോണിലെ ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പി കാണിക്കാവുന്നതാണ്. സീസണ്‍ ടിക്കറ്റ് പുതുക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ആന്ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ ആപ്പ് സ്റ്റോര്‍ വഴി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് റെയില്‍വേ ഇ വാലറ്റ് രൂപീകരിക്കാനായി ഉപയോക്താവിന് ഒരു രജിസ്ട്രേഷന്‍ ഐ.ഡി നമ്പര്‍ ലഭിക്കും. ടിക്കറ്റ് വാങ്ങാനുള്ള പണം ഇ വാലറ്റ് മൊബൈല്‍ പേമെന്റ് സിസ്റ്റം വഴി കൈമാറ്റം ചെയ്യപ്പെടും. ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ ക്രഡിറ്റ് കാര്ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയുപയോഗിച്ച് ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴിയോ ഇ വാലറ്റ് റീ ചാര്ജ് ചെയ്യാം. ആപ്പ് രാജ്യവ്യാപകമാക്കുന്നതിന് മുമ്പ് മുംബൈ സബര്‍ബന്‍ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശേഷം ബ്ലാക്ക്ബെറി ഫോണുകളിലും ആപ്പ് ലഭ്യമാക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
UTS ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://play.google.com/store/apps/details?id=com.cris.utsmobile