റെയില്‍ യാത്രികര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഒരു സംഭവ കഥയിലൂടെ തന്നെ അറിയാം. ഒരു ദിനം റെയിലില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു മഹിള പ്രൊഫസരുടെ യാത്രക്കിടെ ബാഗ് കളവ് പോയി. ബാഗിലാണെങ്കില്‍ തരക്കേടില്ലാത്ത സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നു ഏന് പറയുന്നു. അവര്‍ തക്ക സമയത്ത് റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതിനാല്‍ ആയതു അന്വേഷിക്കെണ്ടുന്ന ചുമതല ആര്‍ .പി.എഫ്. കാര്‍ക്കായി .
നാളുകള്‍ ഏറെ കഴിഞ്ഞിട്ടും അവര്‍ക്ക് യാതൊരു വിധ അന്വേഷണ പുരോഗതിയും നേടുവാനോ മോഷണ വസ്തുവോ മോഷ്ടാവിനേ തന്നയോ പിടികൂടുവാനായില്ല. ബഹു:സുപ്രീം കോടതിയുടെ ഒരു ഉത്തരവ് അനുസരിച്ച് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മോഷണ വസ്തുവിന്റെ മൂല്ല്യം കൃത്യമായി തിട്ടപെടുത്തി പരാതിക്കാര്‍ക്ക് നല്‍കേണ്ടുന്ന നിയമപരമായ ഉത്തരവാദിത്വം പൊലീസിനുണ്ട്, അങ്ങനെ സംഭവിക്കാത്ത പക്ഷം പരാതിക്കാര്‍ക്ക് ഉപഭോക്ത ഫോറത്തില്‍ റെയില്‍വേയുടെ ഇത്തരം പോരായ്മ ചൂണ്ടി കാണിച്ചു പരാതി നല്‍കാവുന്നതാണ് . അങ്ങനെ പരാതി ലഭിക്കുന്ന പക്ഷം വളരെ ഉചിതമായ നടപടി ഉപഭോക്ത ഫോറത്തില്‍ നിന്നും ഉടന്‍ തന്നെ ഉണ്ടാകുകയും ചെയ്യുന്നതാണ്.
നാഷണല്‍ കണ്സ്യൂമര്‍ ഡിസ്പ്യൂറ്റ് റീട്രസ്സല്‍ കമ്മിഷന്‍റെ കഴിഞ്ഞകാല ഉത്തരവനുസരിച്ച് റിസര്‍വ്വ് കോച്ചില്‍ അനതികൃതരായ വ്യക്തികളെ പ്രവേശിപ്പിക്കാതിരിക്കുവാനുള്ള ഉത്തരവാദിത്വം ടി.ടി.ഇ.ക്കാണ് . ഇതില്‍ അശ്രദ്ധയോ വീഴ്ചയോ വരുന്ന പക്ഷം ആയതു നിയമപരമായി റെയില്‍വേയുടെ സേവന വീഴ്ചയായി കണക്കാക്കാവുന്നതും അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്. .
എങ്ങനെയാണ് ഈ നിയമം പ്രാഭാല്ല്യത്തില്‍ വന്നത് ?
റെയില്‍വേക്കെതിരേ വര്‍ദ്ധിച്ചു വരുന്ന ഇത്തരം പരാതികള്‍ കണക്കിലെടുത്ത് 2014 ഫെബ്രുവരിയില്‍ നാഷണല്‍ കണ്സ്യൂമര്‍ ഡിസ്പ്യൂറ്റ് റീട്രസ്സല്‍ കമ്മിഷന്‍ യാത്രയ്ക്കിടെ ഒരു മഹിള ഡോക്ടരുടെ ലഗ്ഗേജ് മോഷണവുമായി ബന്ധപ്പെട്ട് വന്ന ആ കാലത്ത് നിലനിന്നിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇത്തരം സംഭവങ്ങള്‍ തുടരെ തുടരെ വീണ്ടും ആവര്‍ത്തിക്കുന്നത് തികച്ചും റെയില്‍വേയുടെ അനാസ്ത മൂലമാണെന്ന് കണ്ടെത്തി ആയതിന്റെ മൂല്ല്യം മുഴുവനായും നഷ്ട പരിഹാരമായി പരാതികാരിക്ക് റെയിവെ തന്നെ നല്‍കണമെന്ന് വിധിക്കുകയുണ്ടായി.
ഇത് തങ്ങളുടെ അധികാര പരിധിയിലുള്ള കാര്യമാണെന്നും തങ്ങളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം കൈകൊള്ളണ്ടതെന്നും പറഞ്ഞ് ഈ വിധിക്കെതിരെ റെയില്‍വേയുടെ ക്ലയിം ട്രൈബ്യൂണല്‍ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തുവെങ്കിലും ബഹു:സി.കെ.പ്രസാദ് , ബഹു: പിനാക്കി ചന്ദ്ര ഘോഷ് തുടങ്ങിയവരടങ്ങിയ ബഞ്ച് 17 വര്‍ഷം പഴക്കമുള്ള ഈ കേസില്‍ റെയില്‍വേ വാദം തള്ളികൊണ്ട് പ്രസ്തുത വിഷയത്തില്‍ നാഷണല്‍ കണ്സ്യൂമര്‍ ഡിസ്പ്യൂറ്റ് റീട്രസ്സല്‍ കമ്മിഷന്‍ വിധിയോടൊപ്പം അതായത് ഉപഭോക്താവിനോപ്പം നിന്നു.
വിവരങ്ങള്‍ മറച്ചു വയ്ക്കുന്ന റയില്‍ വിഭാഗം.
യാത്രികരുടെ സൗകര്യങ്ങളും സുരക്ഷയും എത്ര കണ്ടു വര്‍ദ്ധിപ്പിക്കുന്നുവോ അത്ര കണ്ടു തന്നെ ജോലി ഭാരം പോലീസില്‍ വന്നു ചേരുന്നു എന്നത് കൊണ്ട് മാത്രമായിരിക്കാം അവരുടെ നീരസതിന്റെയും ഇത്തരം വിവരങ്ങള്‍ യാത്രക്കാരില്‍ നിന്നും മറച്ചു വയ്ക്കുന്നതിന്റെയും പ്രദാന കാരണം. അതു പോലെ തന്നെ യാത്രക്കാരും തങ്ങളുടെ അവകാശങ്ങളെ കുറിച്ച് പൂര്‍ണ്ണ ഭോദവാന്മാരല്ല എന്നതാണ് മറ്റൊരു ലജ്ജാകരമായ വസ്തുത. ട്രെയിന്‍ യാത്രക്കിടെ വിലപിടിപ്പുള്ളതോ അല്ലാത്തതോ ആയ വസ്തുവകകള്‍ നഷ്ടപെടുകയോ മോഷ്ടിക്കപെടുകയോ ചെയ്യുന്ന പക്ഷം ആയതിന്മേല്‍ പരാതി പോലീസില്‍ കൊടുക്കുകയും , പോലീസ് ആയതിന്മേലുള്ള എല്ലാ നിയമവശങ്ങളും പീഡിതരാകുന്ന യാത്രികര്‍ക്ക് നല്‍കയും വേണം എന്നാതാണ് നിലവിലെ നമ്മുടെ നിയമ വ്യവസ്ഥ.
പരാതികാരന്റെ കൈയ്യോപ്പോട് കൂടി പരാതി സ്വീകരിക്കുകയും ആയതിന്റെ ഒറിജിനല്‍ പരാതികാരന് നല്‍കുകയും കാര്‍ബണ് കോപ്പി പോലീസിന്റെ ഫയലില്‍ തുടര്‍ നടപടിക്കായി സൂക്ഷിക്കുകയും വേണം എന്നതാണ് നിയമം. പരാതി ലഭിച്ചു കഴിഞ്ഞാല്‍ ബന്ധപെട്ട പോലീസ് അധികാരികള്‍ ആറു മാസത്തിനുള്ളില്‍ പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നതും നിയമത്തില്‍ പ്രതിപാധിക്കുന്നു . ആറു മാസത്തിനു ശേഷവും നടപടികളോ നഷ്ട പരിഹാരമോ ഉണ്ടാകാത്ത പക്ഷം പരാതികാര്‍ക്ക് ഉപഭോക്ത ഫോറത്തെ സമീപിക്കാവുന്നതാണ്. അവിടെ നിന്നും യുക്തമായ വിധി കാലതാമസം കൂടാതെ തന്നെ ഗുണഭോക്താവിന് കിട്ടിയിരിക്കും എന്നാതാണ് കൂടുതല്‍ പേര്‍ക്കും അറിയാത്ത വസ്തുത.
മേല്‍ വിവരിച്ച യാത്രികര്‍ക്കായുള്ള റെയില്‍വേയുടെ നിയമ പരിരക്ഷ സ്ലീപര്‍ ,എ.സി.കൊച്ചുകളില്‍ യാത്ര ചെയ്യുന്ന യാത്രികര്‍ക്ക് മാത്രമായാണ് നിലവില്‍ പരിമിതപെടുത്തിയിട്ടുള്ളത് . കാരണം ടികറ്റുകള്‍ ബുക്ക് ചെയ്യുന്ന അവസരത്തില്‍ യാത്രികര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2 രൂപ വച്ച് ഓരോ ടിക്കറ്റിലും റയില്‍വേ ഈടാക്കുന്നു എന്നതാണ് സത്യം . പക്ഷെ ഈ വസ്തുതയും ഒട്ടുമിക്ക റെയില്‍ യാത്രികര്‍ക്കും അറിവില്ല എന്നതാണ് പ്രധാന പ്രശ്നം . ആയതു കൊണ്ട് ഇനിയെങ്കിലും നാം മനസ്സിലാക്കണം അല്ലെങ്കില്‍ മനസ്സിലാക്കിയിരിക്കണം റെയില്‍ യാത്രക്കിടെ നമ്മുടെ അതായത് യാത്രികരുടെ പൂര്‍ണ്ണ സുരക്ഷ തികച്ചും റെയില്‍വെയുടെ മാത്രം ഉത്തരവാദിത്വം തന്നെയെന്നത് ആയതില്‍ വീഴ്ച വരുത്തുന്ന പക്ഷം അവര്‍ക്കെതിരെ തക്കതായ കാരണങ്ങള്‍ ശേഖരിച്ച് നിയമ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.