Economy Markets Top one news

ഇന്ത്യൻ കറൻസി അച്ചടിക്കാൻ ചൈനക്ക് കരാർ നല്കി

ന്യൂഡൽഹി:  സ്വന്തം കറൻസി പോലും സ്വന്തമായി അടിക്കാൻ ഇന്ത്യക്ക് ആകില്ലെന്ന് പരിഹസിച്ച് ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യൻ കറൻസി അച്ചടിക്കാൻ ചൈനക്ക് കരാർ നല്കി എന്നതാണ്‌ ചൈനയിലേ വൈറലായ പുതിയ വാർത്ത. ചൈനയിൽ കറൻസികളുടെ അച്ചടിക്കു മേൽനോട്ടം വഹിക്കുന്ന ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനെ ഉദ്ധരിച്ചു ചില ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേപ്പാൾ, തായ്‌ലൻഡ്, ബംഗ്ലദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും തങ്ങളുടെ കറൻസി അച്ചടിക്കാൻ ചൈനയ്ക്കു കരാർ നൽകിയെന്നാണ് റിപ്പോർട്ട്. ലോകത്ത് ഏറ്റവുമധികം കറൻസി നോട്ടുകൾ അച്ചടിച്ച് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

“Lucifer”

റിപ്പോർട്ട് ശരിയാണെങ്കിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണ് ഇതെന്ന് ഐക്യരാഷ്ട്രസഭാ മുൻ ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ചൈനയിൽ ഇന്ത്യൻ കറൻസികൾ അച്ചടിച്ചാൽ, കള്ളനോട്ടുകൾ അച്ചടിക്കാൻ പാക്കിസ്ഥാന് അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ച് കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‍ലി, പിയൂഷ് ഗോയൽ എന്നിവരെ അദ്ദേഹം തന്റെ ട്വീറ്റിൽ ടാഗും ചെയ്തിട്ടുണ്ട്

കറൻസികൾ അച്ചടിക്കുന്ന ചൈനയിലെ പ്ലാന്റുകൾക്കു സർക്കാർ ഈ വർഷം പതിവിലും ഉയർന്ന ‘ക്വോട്ട’ നിശ്ചയിച്ചിട്ടും, രാജ്യവ്യാപകമായി എല്ലാ അച്ചടി കേന്ദ്രങ്ങളും പൂർണ തോതിലാണു പ്രവർത്തിക്കുന്നതെന്ന് ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോർണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇതിൽ ചൈനയുടേതായി അച്ചടിക്കുന്ന കറൻസികൾ തീർത്തും കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും നോട്ട് അച്ചടിക്കാൻ ലഭിച്ച കരാറാണ് അച്ചടി കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തിക്കാൻ കാരണമെന്നും ചൈന ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ പ്രസിഡന്റ് ലിയു ഗുയിഷെങ്ങിനെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോർണിങ് പോസ്റ്റ്’ വ്യക്തമാക്കി.

Related posts

അരാണടാ ഈ പോത്തങ്കോട് എസ്.ഐ, ഇതാണോ കേരളാ പോലീസ്

subeditor

സുഹാസിനി അയ്യപ്പ ഭക്തയല്ല, വൃതവുമില്ല, പിന്നെ എന്തിനു മലകേറാൻ വന്നു?

subeditor

പാതിരാത്രിയിലേ ഭീകരത,വടി എടുത്ത് ഹൈക്കോടതി, ഭക്തരേ വരിഞ്ഞുകെട്ടിയാണോ വിധി നടപ്പാക്കേണ്ടത്

subeditor

രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ പടയൊരുക്കം, വൻതോതിൽ സേനാ വ്യന്യാസം

subeditor

പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വച്ചെന്ന് സരിത ….

subeditor6

നിയമസഭാ തിരഞ്ഞെടുപ്പിൻറെ തീയതി വൈകുന്നേരം നടത്തുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും

subeditor

കേരളത്തെ കുറിച്ച് നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് അബുദബി കിരീടാവകാശി

കൊടിയ ക്രൂരത, കാസർകോട് 2 യൂത്ത് കോൺഗ്രസുകാരേ വെട്ടി കൊന്നു

subeditor

ഭൂ ഉടമകള്‍ക്കു എട്ടിന്റെ പണിയുമായി ലൈഫ് പദ്ധതി 15ഏക്കറില്‍ കൂടൂതലുള്ളത് സര്‍ക്കാര്‍ തിരിച്ചെടുക്കും

special correspondent

കോൺഗ്രസെന്നാൽ ചതിയന്മാരുടേയും ഒറ്റുകാരുടേയും കൂട്ടം- കേരളാ കോൺഗ്രസ്

മോഹന്‍ലാലിന് സെവാഗിന്റെ പിറന്നാള്‍ സമ്മാനം, നന്ദി പറഞ്ഞ് ലാലേട്ടന്‍

pravasishabdam news

“ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ”..ശരിക്കും ഇന്നസെന്റിന്‌ എന്തുപറ്റി?

pravasishabdam news