ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ ജവാന്മാര്‍ക്ക് നിര്‍ദേശം

ശ്രീനഗര്‍: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യാന്‍ ജവാന്മാര്‍ക്ക് നിര്‍ദേശം. ഫേസ്ബുക്ക് അടക്കം 89 ആപ്പുകള്‍ നീക്കം ചെയ്യണമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ദേശം. പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സൗന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ പദ്ധതിയിടുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇത്തരം നടപടി.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്രൂകോളര്‍ എന്നിവയുള്‍പ്പെടെയുള്ള 89 ആപ്പുകള്‍ നീക്കം ചെയ്യണം. ജൂലൈ 15ന് ഉള്ളില്‍ ഇവ നീക്കം ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Loading...

നിര്‍ദ്ദേശത്തില്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന് പുറമേ ന്യൂസ് ആപ് ആയ ഡെയ്‌ലി ഹണ്ട്, കൗച്ച് സര്‍ഫിംഗ്, ട്വിറ്റര്‍ എന്നിവയും പബ്ജി പോലുള്ള ഗയിമുകളും നീക്കം ചെയ്യാനും പറഞ്ഞിട്ടുണ്ട്. 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യം നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെയാണ് ജവാന്മാര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.