ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ഓസ്‌ട്രേലിയയില്‍ ആക്രമണം തുടർക്കഥയാകുന്നു ; പ്രതിഷേധിച്ച് ഇന്ത്യ

മെല്‍ബണ്‍ : ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഓസ്‌ട്രേലിയയില്‍ നിരന്തരമായി ആക്രമണം നടത്തുന്നതിനെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ക്ഷേത്രങ്ങളുടെ നേർക്കുള്ള ആക്രമണം സമൂഹത്തില്‍ വിവേചനമുണ്ടാക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് ഓസ്‌ട്രേലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മുൻപും സമാനമായ സംഭവങ്ങൾ ഓസ്‌ട്രേലിയയില്‍ ഉണ്ടായിട്ടുണ്ട്.

നേരത്തെ, മെല്‍ബണിലുള്ള സ്വാമിനാരായണക്ഷേത്രം, കാരം ഡൗണ്‍സിലുള്ള ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെല്‍ബണിലെ തന്നെ ഇസ്‌കോണ്‍ കൃഷ്ണക്ഷേത്രം എന്നിവിടങ്ങളില്‍ ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയിരുന്നു. ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ഓസ്ട്രേലിയയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതായും നിരോധിത തീവ്രവാദ സംഘടനകളായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) അംഗങ്ങളും ഓസ്ട്രേലിയയ്ക്ക് പുറത്തുള്ള മറ്റ് ഏജന്‍സികളും ഇവരെ സഹായിക്കുന്നതായും ഹൈക്കമ്മീഷന്‍ ആരോപിച്ചു.

Loading...

ഇവ തടയാനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിവിധ സംസ്‌കാരങ്ങളെ ബഹുമാനിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. അക്രമത്തിനു തങ്ങള്‍ പിന്തുണ നല്‍കില്ലെന്നും ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ക്ഷേത്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതായും അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.