ഇന്ത്യയില്‍ നിന്നെത്തിയ ക്ഷയരോഗി അമേരിക്കയില്‍ ഭീതിവിതയ്ക്കുന്നു

Loading...

ഷിക്കാഗോ: ഇന്ത്യയില്‍ നിന്ന് എത്തിയ ക്ഷയരോഗി അമേരിക്കന്‍ ജനങ്ങളില്‍ ഭീതിവിതയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ യാത്രചെയ്തിരുന്ന വിമാനങ്ങളിലുണ്ടായിരുന്ന സഹയാത്രികരെയും, അതോടൊപ്പം ഇവര്‍ അമേരിക്കയില്‍ എത്തിയതിനു ശേഷം ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അറ്റ്‌ലാന്റാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്ട്രോള്‍(സി.ഡി.സി).

സാധാരണ തരത്തിലുള്ള ക്ഷയരോഗമല്ല ഇവര്‍ക്കുള്ളത് എന്നതാണ് ആരോഗ്യ വകുപ്പിനെ ഉത്കണ്ഠാകുലരാക്കുന്നത്. ഇവരില്‍ ഉള്ള ക്ഷയരോഗാണുക്കള്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഒരു മരുന്നിനാലും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത XDR-TB എന്ന ഗണത്തില്‍ പെടുന്നവയാണ്.

Loading...

ഏപ്രിലില്‍ ആണ് ഇവര്‍ ഇന്ത്യയില്‍ നിന്ന് ഷിക്കാഗോയി വരുന്നത്. തുടര്‍ന്ന് ഇവര്‍ മിസ്സൂറിയും, ടെന്നസിയും സന്ദര്‍ശിച്ചതിനു ശേഷം തിരികെ ഷിക്കാഗോയില്‍ എത്തി. ഇവര്‍ അമേരിക്കയില്‍ എത്തി 7 ആഴ്ചകള്‍ക്കു ശേഷമാണ് ക്ഷയരോഗത്തിന് ചികിത്സ തേടിയത്.

മറ്റ് സാംക്രമിക രോഗങ്ങളെ അപേക്ഷിച്ച് ക്ഷയം ചികിത്സിച്ച് ഭേദമാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതാണ്. പലപ്പോഴും 6-9 മാസം വരെ പലതരം മരുന്നുകള്‍ നല്‍കിയാണ് ഈ രോഗത്തിനുള്ള ചികിത്സ. അതില്‍ ചികിത്സിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒന്നാണ് XDR-TB എന്ന വൈറസ്. 30-50 ശതമാനം മാത്രമാണ് ഈ രോഗം വന്നിട്ടുള്ളവര്‍ രക്ഷപെട്ടിട്ടുള്ളത്.

ഇന്ത്യാക്കാരിയുടെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.