ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാന്‍ ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റപ്പെടുമെന്ന് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്

കക്കിനഡ(ആന്ധ്രപ്രദേശ്): ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ ലോക ഭൂപടത്തില്‍ നിന്ന് പാക്കിസ്ഥാന്‍ തുടച്ചുമാറ്റപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. യുദ്ധമുണ്ടായാല്‍ ലോക ഭൂപടത്തില്‍ പാക്കിസ്ഥാന്‍ അവശേഷിക്കില്ല. ആ രാജ്യം തുടച്ചുമാറ്റപ്പെടും’ ജി. കിഷന്‍ റെഡ്ഡി മുന്നറിയിപ്പ് നല്‍കി. ഇമ്രാന്‍ ഖാന്റെയോ പാക്ക് സൈന്യത്തിന്റെയോ ശബ്ദങ്ങള്‍ക്കു മുന്നില്‍ ആരും പേടിക്കില്ല. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി അങ്ങനെ പേടിക്കുന്ന ഒരാളല്ല. ഇതു ദേശസ്‌നേഹമുള്ള സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയും പരാമധികാരവും സംരക്ഷിക്കുന്ന സര്‍ക്കാരാണെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

ആന്ധ്രപ്രദേശില്‍ കക്കിനഡയില്‍ ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്ന വിഷയത്തില്‍ ‘ജന്‍ ജഗരന്‍’ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

Loading...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ ഒരു ബുള്ളറ്റോ, കണ്ണീര്‍വാതകമോ ഉപയോഗിച്ചിട്ടില്ലെന്നും, ഒരു ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടില്ല. അത് അഭിമാനം ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഉചിതമായ സമയമെത്തിയാല്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുമെന്നും കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.