ഇന്ത്യൻ യുദ്ധ കപ്പലുകളും ആണവ അന്തർവാഹിനികളും പാകിസ്താൻ ലക്ഷ്യമിട്ട് നീങ്ങി

ന്യൂഡെൽഹി: പുൽവാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ യുദ്ധകപ്പലുകൾ പാകിസ്താനെ ലക്ഷ്യമിട്ട് നീങ്ങിയിരുന്നതായി റിപ്പോർട്ട്.
വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയും ആണവ അന്തവാഹിനികളുമാണ് പാകിസ്താൻ ലക്ഷ്യമിട്ട് നീങ്ങിയതെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

നാവികസേനയും തീരസംരക്ഷണസേനയും ചേര്‍ന്ന് ജനുവരി മുതല്‍ മാര്‍ച്ച് ആദ്യം വരെ ട്രോപ്പെക്‌സ് 19 എന്ന പേരില്‍ അറബിക്കടലില്‍ നാവികാഭ്യാസം നടത്തിയിരുന്നു. ഇതിനു ശേഷം ഇതില്‍ പങ്കെടുത്ത നാവികസേനയുടെ കപ്പലുകളാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട് നീങ്ങിയതെന്നാണ് വിവരം.

Loading...

നാവികസേനയുടെ 60 കപ്പലുകള്‍, തീരദേശ സേനയുടെ 12 കപ്പലുകള്‍, 60 വിമാനങ്ങള്‍ എന്നിവ സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. ഇവയെല്ലാം നാവിക സേനാ വിന്യസിച്ചിരുന്നുവെന്ന് നാവികസേനാ വക്താവ് ക്യാപ്ടന്‍ ഡി.കെ. ശര്‍മ്മ പറഞ്ഞു.